തെക്കന്‍ ഒറീസയിലെ മാല്‍ഗങ്കിരി ജില്ലയ്ക്കും കോരാപുട് ജില്ലയ്ക്കും ഇടയിലുള്ള ഹൈവേ ഒറ്റപ്പെട്ട സ്ഥലമാണ്. മാവോയിസ്റ്റുകള്‍ ഈ പ്രദേശം ലക്ഷ്യമിട്ട് ഒരുപാട് സ്‌ഫോടനങ്ങള്‍ നടത്തിയിരുന്നു. ഇപ്പോള്‍ ഇവിടെ സെന്‍ട്രല്‍ ഫോഴ്‌സും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സും ക്യാമ്പ് ചെയ്തിരിക്കുകയാണ്. ഒരു കയ്യില്‍ സ്‌ക്കൂള്‍ മറുഭാഗത്ത് കുട്ടിയുമായി സഞ്ചരിക്കുന്ന ആദിവാസി അമ്മമാര്‍ ഇപ്പോള്‍ ഇവിടങ്ങളിലെ സാധാരണ കാഴ്ചയാണ്.

ഒഡീസ, ഛത്തീസ്ഖണ്ഡ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ആദിവാസികുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ നേരത്തെ ക്രിസ്റ്റ്യന്‍ മിഷണറിമാരും എന്‍.ജി.ഒ മാരുമാണ് രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഈ സ്ഥാനങ്ങളിലേക്ക് ഇപ്പോള്‍ മറ്റൊരു വിദ്യാഭ്യാസ പ്രചാരകര്‍ കൂടിയെത്തിരിക്കുകയാണ്. സംഘപരിവാര്‍.

ഈ സ്ഥലങ്ങളില്‍ വിദ്യാഭ്യാസത്തിന്റെ വിത്തുമായി കുറച്ചുമുമ്പുതന്നെ ശിവസേന നിലയുറപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരുടെ വളര്‍ച്ചയുടെ വേഗത അത്ഭുതപ്പെടുത്തുന്നതാണ്. വിശ്വ ഹിന്ദു പരിഷത്തിന്റെ സഹായത്തോടെ സംഘപരിപാര്‍ ഇവിടെ നടത്തുന്ന വിദ്യാഭ്യാസ, സാസ്‌കാര ‘സേവന’ ങ്ങളുടെ വളര്‍ച്ച ആരെയും ഞെട്ടിപ്പിക്കുന്നത്.

അവരുടെ തന്നെ കണക്കുപ്രകാരം വി.എച്ച്.പിയുടെ സേവ ട്രസ്റ്റിന് 3,266 വിദ്യാഭ്യാസ പദ്ധതികളാണ് രാജ്യം മുഴുവനായും ഉള്ളത്. ഇതില്‍ 1,050 ബാല്‍ സന്‍കാര്‍ കേന്ദ്രങ്ങളില്‍ മൂന്നിനും ഏഴിനും ഇടയ്ക്കുള്ള കുട്ടികളാണുള്ളത്. ഏകദേശം 146 ബാലവാടികള്‍, 593 പ്രൈമറി സ്‌ക്കൂളുകള്‍ എന്നിവയും വി.എച്ച്.പിയുടെ ഏക്കൗണ്ടിലുണ്ട്.

ഇവര്‍ നടത്തിയതില്‍ വന്‍വിജയമായി തീര്‍ന്ന പ്രൊജക്ടായ എകാല്‍ വിദ്യാലയ ഫൗണ്ടേഷന്‍ ഇപ്പോള്‍ 34,343 സ്‌ക്കൂളുകളിലായി 9,62485 വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ മുക്കിലും മൂലയിലും ഇന്ന് ഈ സ്ഥാപനത്തിന് വേരുകളുണ്ട്.

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിസ്റ്റ്യന്‍ മിഷണറിമാര്‍ക്ക് ലോകത്തിന്റെ പലയിടങ്ങളിലും നിന്നും ഫണ്ട് ലഭിക്കാറുണ്ടെന്നും ഇതൊന്നുമില്ലാതെയാണ് തങ്ങളുടെ പ്രവര്‍ത്തിക്കുന്നതെന്നും വി.എച്ച്.പിയുടെ മാധ്യമ വക്താവ് പ്രകാശ് ശര്‍മ പറഞ്ഞു. വിദേശത്തുനിന്നുള്ള ഹിന്ദുക്കളില്‍ നിന്നു ലഭിക്കുന്ന പണവും എകാല്‍ ഫൗണ്ടേഷന്‍ നടത്തുന്ന സേവന പരിപാടികളുടെ പ്രതിഫലവുമാണ് ട്രസ്റ്റിന്റെ വളര്‍ച്ചയ്ക്ക് സഹായകരമായതെന്നാണ് ലക്‌നൗവിലെ ഒരു വി.എച്ച്.പി നേതാവ് പറയുന്നത്. യൂറോപ്പിലും, യു.എസിസും ഒരാള്‍ക്ക് 45 ഡോളര്‍ ടിക്കറ്റ് ചിലവില്‍ സേവന പരിപാടികള്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കാറുണ്ട്.

ഫൗണ്ടേഷന്‍ സംഘ പരിവാറിന്റേതാണെന്ന് സംഘ് അവകാശപ്പെടുമ്പോള്‍ തങ്ങള്‍ മതനിരപേക്ഷരാണെന്നാണ് എകാല്‍ ഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളത്. ഗോത്രവര്‍ഗക്കാരില്‍ വിദ്യാഭ്യാസ പുരോഗതിയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നാണ് സൈറ്റില്‍ പറയുന്നത്.

ഈ സാമൂഹ്യ സേവന പദ്ധതികളുടെ ഞെട്ടിക്കുന്ന വളര്‍ച്ചാ നിരക്കില്‍ ആദിവാസി പ്രദേശങ്ങളിലെ വലത് നേതാക്കന്‍മാര്‍ ആശങ്കയറിയിച്ചിട്ടുണ്ട്. ആദിവാസികളുടെ ഇടയിലുണ്ടായിട്ടുള്ള വര്‍ഗ വിഭജനവും, ജാതിവ്യവസ്ഥയുമാണ് ഇതിന് ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

‘നേരത്തെ കോണ്‍ണ്ട വിഭാഗത്തില്‍ പെടുന്ന ഗോത്രവര്‍ഗക്കാരിലും മറ്റും ചില ഗോത്രങ്ങളിലും ജാതിവ്യവസ്ഥ നിലനിന്നിരുന്നില്ല. ദുര്‍ഗാവാഹിനി, റീ കണ്‍സര്‍വേഷന്‍ ഓഫ് ഹിന്ദുയിസം തുടങ്ങിയ വി.എച്ച്.പി പരിപാടികളുടെ വരവിന് ശേഷം ഈ ഗോത്രം സ്വയം വര്‍ഗീകരിക്കാന്‍ തുടങ്ങുകയായിരുന്നു. മാംത്സ്യം കഴിക്കാത്തവര്‍ സ്വയം ഉന്നത ജാതിക്കാരായി വാഴ്ത്താന്‍ തുടങ്ങി.’ ഒഡീസയിലെ വലത് പക്ഷ നേതാവ് ശരണ്യ പറയുന്നു.

വിദ്യാഭ്യാസം എന്ന പേരിലുള്ള ഈ പദ്ധതിയുടെ ഏറ്റവും വലിയ ഭീകരത ഈ ജാതിവിവേചനം സൃഷ്ടിച്ചു എന്നുള്ളതാണെന്ന് അവര്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇവിടെയുള്ള ക്രിസ്റ്റ്യാനിമാര്‍ക്ക് നേരെയുണ്ടായ നിരവധി ആക്രമണങ്ങള്‍ ഈ ജാതി വിഭജനത്തിന്റെ ദൃഷ്ടാന്തങ്ങളാണ്.

സംഘ് ജാതിവ്യവസ്ഥയും വര്‍ഗീയതും വളര്‍ത്തുന്നു എന്ന ആരോപണങ്ങളെ വി.എച്ച്.പി നേതാവ് പ്രകാശ് ശര്‍മ നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ സ്ഥാപനങ്ങളില്‍ ക്രിസ്റ്റ്യന്‍ മുസ്‌ലീം വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ ഹിന്ദുമതത്തില്‍ നിന്നും പരിവര്‍ത്തന ചെയ്യപ്പെട്ടവരാണ്. ഇവരെ തിരിച്ചുകൊണ്ടുവരാനുള്ള യാതൊരു പദ്ധതികളും തങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആശയപരമായി എതിര്‍ക്കുന്നവര്‍ കൂടുതലുള്ള കേന്ദ്രങ്ങളിലാണ് സംഘ് പരിവാറിന്റെ വന്‍ വളര്‍ച്ചയുണ്ടാക്കിയിരിക്കുന്നത്. ഉദാഹരണത്തിന് ഛത്തീസ്ഘട്ടില്‍ 2,490 ഏക്ത വിദ്യാലയങ്ങളാണുള്ളത്. ഒറീസ (1,590), ജാര്‍ഖണ്ഡ് (2,160) പശ്ചിമബംഗാള്‍ (1,5340) വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ (2,681) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.
കടപ്പാട്: തെഹല്‍ക