എഡിറ്റര്‍
എഡിറ്റര്‍
വിയ്യൂര്‍ ജയിലില്‍ ആദിവാസികള്‍ നിരാഹാര സമരത്തില്‍
എഡിറ്റര്‍
Sunday 4th November 2012 10:32am

തൃശ്ശൂര്‍: വിയ്യൂര്‍ ജയിലില്‍ ആദിവാസികള്‍ നിരാഹാര സമരത്തില്‍. തൃശ്ശൂര്‍ ഒളകരയില്‍ വനഭൂമി കയ്യേറി കുടില്‍ കെട്ടിയതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായവരാണ് സമരം തുടങ്ങിയത്. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സമരം.

Ads By Google

കുടില്‍കെട്ടി സമരത്തിനിടെ 46 പേരാണ് അറസ്റ്റിലായത്. ഇവരില്‍ സ്ത്രീകള്‍ക്ക് നീരുപാധികം ജാമ്യം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിറക്കി.

എന്നാല്‍ തങ്ങളോടൊപ്പം അറസ്റ്റിലായ പുരുഷന്‍മാരെക്കൂടി വിട്ടയയ്ക്കാതെ ജയില്‍ വിട്ടുപോവില്ലെന്ന നിലപാടിലാണ് സ്ത്രീകള്‍.

5 ഏക്കര്‍ ഭൂമി എന്ന ആവശ്യമുന്നയിച്ച് കൊണ്ട് ഒക്ടോബര്‍ 26 മുതലാണ് ആദിവാസികള്‍ കുടില്‍കെട്ടി സമരം തുടങ്ങിയത്.

സര്‍വ്വെകള്‍ കഴിഞ്ഞെങ്കിലും ഭൂമി നല്‍കിയില്ലെന്നാണ് ഇവരുടെ പരാതി.

Advertisement