എഡിറ്റര്‍
എഡിറ്റര്‍
തിരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ ആദിവാസികള്‍ നിഷേധവോട്ടിനൊരുങ്ങുന്നു
എഡിറ്റര്‍
Saturday 8th March 2014 12:04pm

tribes-in-idukki

തൊടുപുഴ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിഷേധ വോട്ടിനൊരുങ്ങുകയാണ് ജില്ലയിലെ ആദിവാസികള്‍.

ആദിവാസി ഭൂമി അവകാശ സംയുക്ത സമരസമിതിയുടേയാണ് തീരുമാനം. ഇടുക്കിയിലെ ഭൂരഹിതരായ ആദിവാസികളെല്ലാം വോട്ട് നിഷേധിക്കാനാണ് സാധ്യത.

ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്കു പകരം ഭൂമി കൊടുക്കണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നെങ്കിലും ഇവര്‍ക്ക് ഇതുവരെ നഷ്ടപ്പെട്ട ഭൂമി തിരിച്ചു ലഭിച്ചിട്ടില്ല.

കാലാകാലങ്ങളിലായി ഭരണത്തില്‍ വരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ആദിവാസികളെ അടിച്ചമര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് വോട്ടു ബഹിഷ്‌കരണമെന്നാണ് ആദിവാസി ഭൂമി അവകാശ സംയുക്ത സമരസമിതി അറിയിച്ചിരിക്കുന്നത്.

അകറ്റി നിര്‍ത്തപ്പെട്ടിരിക്കുന്ന ആദിവാസികള്‍ ഒന്നടങ്കം നിഷേധവോട്ടു ചെയ്യുമെന്ന് സമരസമിതി കണ്‍വീനര്‍ പറഞ്ഞു. ഇതിനായി ആദിവാസികള്‍ക്കിടയില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സമിതി നേതാക്കള്‍ അറിയിച്ചു.

Advertisement