പനാജി:ബല്ലിയില്‍ പ്രക്ഷോഭത്തിനിടെ ആദിവാസിനേതാക്കളെ ജനക്കൂട്ടം ജീവനോടെ ചുട്ടുകൊന്നു.

സര്‍ക്കാര്‍ജോലികളില്‍ സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്ന യുണൈറ്റഡ് ട്രൈബല്‍ അലയന്‍സ് നേതാക്കളായ മങ്കേഷ് ഗോവാങ്കര്‍, ദിലീപ് വേലിപ് എന്നീ ഗോത്രനേതാക്കന്‍മാരാണ് പോലീസുകാര്‍ നോക്കിനില്‍ക്കെ കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രക്ഷോഭകാരികളെ നിയന്ത്രിക്കാന്‍ മതിയായ പോലീസ് സ്ഥലത്തുണ്ടായിരുന്നില്ലെന്നും അനിയന്ത്രിതമായ ജനക്കൂട്ടം പോലീസുകാരുടെ സാന്നിധ്യത്തില്‍ ഗോത്രനേതാക്കളെ തീയിലേക്ക് എറിയുകയായിരുന്നെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച മജിസ്‌ട്രേറ്റ് മിഹിര്‍ വര്‍ധന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിനായി ബോംബെ ഹൈക്കോടതിയില്‍നിന്ന് ഒരു ജഡ്ജിയെ വിട്ടുകിട്ടുന്നതിനായി സംസ്ഥാന ചീഫ് സെക്രട്ടറി മുഖാന്തരം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ദിഗമ്പര്‍ കാമത്ത് പറഞ്ഞു.