കട്ടപ്പന: ഇടുക്കി ജില്ലയിലെ കട്ടപ്പന കോവില്‍മല ആദിവാസി രാജാവ് അരിയാന്‍ രാജ മന്നന്‍ (29) അന്തരിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അന്ത്യം. ഉദര സംബന്ധമായ രോഗത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആദിവാസികളിലെ ഇന്ത്യയിലെ രണ്ടാമത്തെ രാജാവായിരുന്നു അരിയാന്‍ രാജ മന്നന്‍. ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് രമേശ് എന്നാണ്.

2007 ഡിസംബറിലാണ് അരിയാന്‍ രാജ മന്നാന്‍ രാജാവായി അധികാരമേറ്റത്. 42 കുടിലുകളുടെ അധിപനായിരുന്നു. സ്വന്തമായി പോലീസും കാണിക്കാര്‍ എന്നറിയപ്പെടുന്ന ഒന്‍പത് മന്ത്രിമാരും ഇദ്ദേഹത്തിനുണ്ട്.

1934 ലാണ് കോവില്‍ മല കേന്ദ്രമായി ആദിവാസി രാജഭരണം നിലവില്‍ വന്നത്.

Malayalam News
Kerala News in English