എഡിറ്റര്‍
എഡിറ്റര്‍
നവജാതശിശുവിന്റെ മൃതദേഹം ബക്കറ്റിലാക്കി പുറത്തേക്ക് തള്ളി
എഡിറ്റര്‍
Sunday 5th January 2014 6:51pm

infant

തിരുവനന്തപുരം: നവജാതശിശുവിന്റെ മൃതദേഹം ബക്കറ്റിലാക്കി പുറത്തേക്ക് തള്ളിയ നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലാണ് സംഭവം.  ആദിവാസി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹത്തോടാണ് ആശുപത്രി അധികൃതരുടെ അനാദരവ്.

ആംബുലന്‍സ് സൗകര്യം നല്‍കാതെ മൃതദേഹവുമായി ബസില്‍ കയറിപ്പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചതായും ആരോപണമുണ്ട്. സംഭവത്തെ തുടര്‍ന്ന് ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരിക്കുകയാണ്.

അതേസമയം ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഈ വിഷയത്തെ സംബന്ധിച്ച് യാതൊരു വിശദീകരണവുമുണ്ടായിട്ടില്ല

Advertisement