എഡിറ്റര്‍
എഡിറ്റര്‍
നേതാക്കള്‍ക്കെതിരെയുള്ള വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണം:കേന്ദ്ര നിയമ കമ്മീഷന്‍
എഡിറ്റര്‍
Monday 18th November 2013 9:00pm

law

ന്യൂദല്‍ഹി: ക്രിമിനല്‍ കേസുകളില്‍പ്പെട്ട നേതാക്കള്‍ക്കെതിരെയുള്ള വിചാരണ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് കേന്ദ്ര നിയമ കമ്മീഷന്‍. പ്രസ്തുത നിലപാട് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.

കേസുകള്‍ വൈകുന്നത് കുറ്റം ആരോപിക്കപ്പെട്ടവര്‍ക്ക് സഹായകരമാകുമെന്നും പോലീസിനെയും സാക്ഷികളെയും സ്വാധീനിച്ച് കുറ്റാരോപിതരായ പല നേതാക്കളും കേസ് നീട്ടിക്കൊണ്ടുപോകുകയാണെന്നും കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു.

അടുത്ത കാലത്തെ ചില വിധികള്‍ കമ്മീഷന്റെ സന്ദേഹത്തെ ശരിവെയ്ക്കുന്നതാണ്.

കാലിത്തീറ്റക്കേസില്‍ ലാലു പ്രസാദ് യാദവിനെതിരെ വിധി വന്നത് 20 വര്‍ഷത്തിന് ശേഷവും മെഡിക്കല്‍ സീറ്റ് തിരിമറിക്കേസില്‍ റഷൂദ് മസൂദിനെതിരെ വിധി വന്നത് 23 വര്‍ഷത്തിന് ശേഷവുമാണ്.

കേസില്‍ സമായാസമയം ഇടപെടലുകള്‍ ആവശ്യമാണെന്നും വിചാരണയ്ക്കായി അതിവേഗകോടതികള്‍ സ്ഥാപിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

Advertisement