വാഷിംഗ്ടണ്‍: അടച്ചുപൂട്ടിയ ട്രൈവാലി സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ നീതിപൂര്‍വമായ പരിഹാരം കാണുമെന്ന് യു.എസ് ഇന്ത്യയ്ക്ക് ഉറപ്പുനല്‍കി. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവുമായി നടത്തിയ ചര്‍ച്ചയില്‍ യു.എസ് രാഷ്ട്രീയ കാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി വില്ല്യം ബേണ്‍സ് ആണ് ഈ ഉറപ്പ് നല്‍കിയത്.

സര്‍വകലാശാല പൂട്ടിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ചുള്ള രാജ്യത്തിന്റെ ആശങ്ക ബേണ്‍സിനെ അറിയിച്ചതായി നിരപമ റാവു പറഞ്ഞു.

ഇമിഗ്രേഷന്‍ നടപടികളില്‍ തട്ടിപ്പ് നടത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ട്രൈവാലി യൂണിവേഴ്‌സിറ്റി അടച്ചത്. തുടര്‍ന്ന് ഇവിടുത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാലില്‍ റേഡിയോ ടാഗ് ഘടിപ്പിച്ചത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.