മുംബൈ: ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍, ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ക്ക് വിശ്രമമനുവദിച്ചു. യുവരാജ് സിംഗ്, രോഹിത് ശര്‍മ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.

സഹീര്‍ ഖാന് പകരം അഭിമന്യു മിതുന്‍ ടീമിലെത്തി. അശോക് ദിന്‍ഡെക്കും മനീഷ് പാണ്ഡേക്കും പകരം സൗരഭ് തിവാരിയും ആര്‍ അശ്വിനും ടീമിലെത്തി. ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റയും ടീമിലെത്തി. ഇന്ത്യയും ശ്രീലങ്കയും ന്യൂസിലാന്‍ഡും അടങ്ങുന്നതാണ് ത്രിരാഷ്ട്ര പരമ്പര. ആഗസ്റ്റ് 10 ന് ധാംബുള്ളയിലാണ് പരമ്പര ആരംഭിക്കുന്നത്.
ടീം: എം എസ് ധോണി, വീരേന്ദ്ര സെവാഗ്, വിരാട് കോഹ്‌ലി, സുരേഷ് റെയ്്‌ന, രോഹിത് ശര്‍മ, യുവരാജ്, രവീന്ദ്ര ജഡേജ, ദിനേശ് കാര്‍ത്തിക, ആര്‍ അശ്വിന്‍, പ്രവീണ്‍ കുമാര്‍, ഇഷാന്ത് ശര്‍മ, എ.മിതുന്‍, നെഹ്‌റ, ഓജ, സൗരഭ് തിവാരി.