എഡിറ്റര്‍
എഡിറ്റര്‍
പ്രവാസികള്‍ക്ക് ചികിത്സ നല്‍കുന്നതില്‍ കുവൈത്ത് സര്‍ക്കാരിന്റെ നിയന്ത്രണം
എഡിറ്റര്‍
Friday 17th May 2013 7:03pm

kuwaith-city.

മനാമ: പ്രവാസികള്‍ക്ക് ചികിത്സ നല്‍കുന്നതില്‍ കുവൈത്ത് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഇനി മുതല്‍ രാവിലെ വരുന്ന രോഗികള്‍ക്ക് ചിതിത്സയുണ്ടാവില്ല. ഉച്ചക്ക് ശേഷമായിരിക്കും പ്രവാസികള്‍ക്ക് ചികിത്സ ലഭ്യമാവുക. ജൂണ്‍ ഒന്നു മുതല്‍ ഈ നിയമം പ്രപല്ല്യത്തില്‍ വരുമെന്ന് കുവൈത്തിലെ പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രവാസി തൊഴിലാളികളുടെ തിരക്ക് കാരണം സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സക്കായി ഏറെസമയം കാത്തിരിക്കേണ്ടിവരുമെന്ന് പാര്‍ലമെന്റില്‍ പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

Ads By Google

പരീക്ഷണാടിസ്ഥാന  ത്തില്‍കുവൈത്ത് സിറ്റിക്ക് പടിഞ്ഞാറുള്ള ജഹ്‌റയിലാണ് ആദ്യമായി ഈ പദ്ധതി നടപ്പാക്കുക.പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.

ജഹ്‌റയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജൂണ്‍ ഒന്നു മുതല്‍ പ്രഭാത സമയങ്ങളില്‍ കുവൈത്ത് സ്വദേശികളായ രോഗികളെ മാത്രമേ സ്വീകരിക്കാവൂവെന്ന് ആരോഗ്യ മന്ത്രിയും പ്രമുഖ സര്‍ജനുമായ മുഹമ്മദ് അലി അല്‍ ഹൈഫി ഉത്തരവിട്ടു. വൈകുന്നേരങ്ങളിലേ വിദേശികളായ താമസക്കാര്‍ ഇവിടെ ചികിത്സ തേടാവൂ എന്നും ഉത്തരവില്‍ പറയുന്നുണ്ട്.

കുവൈത്തില്‍ സ്വദേശികള്‍ക്ക് ചികിത്സ സൗജന്യമാണ്. എന്നാല്‍, വിദേശികള്‍ വാര്‍ഷിക ഫീ ആയി 50 കുവൈത്തി ദിനാര്‍ (ഏതാണ്ട് 9,500 രൂപ) അടയ്ക്കണം. കൂടാതെ എക്‌സ് റേ പോലുള്ളവയ്ക്ക് നിശ്ചയിച്ച പ്രത്യക നിരക്കുമുണ്ട്.

സര്‍ക്കാരിന്റെ ഈ  തീരുമാനം കടുത്ത പ്രതിഷേധത്തിനാണ് ഇടയാക്കിയത്. സര്‍ക്കാര്‍ നടപടി വര്‍ണ വിവേചനമാണെന്ന് പ്രതിപക്ഷ അഭിഭാഷകനും എഴുത്തുകാരനുമായ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ അല്‍ ജസീം ട്വിറ്ററില്‍ വിമര്‍ശിച്ചു. പ്രവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനമാണ് സര്‍ക്കാരിന്റെ പുതിയ നടപടിയെന്നും, തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.

26 ലക്ഷത്തോളം വിദേശികള്‍ കഴിയുന്ന കുവൈത്തില്‍ സമാനമായ നിയന്ത്രണം ഗതാഗത വകുപ്പിലും ഇപ്പോള്‍ നിലവിലുണ്ട്.

Advertisement