Categories

നിധിശേഖരം ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണം: രാജകുടുംബം

pathmanabhaswami-templeതിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരം ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ രാജകുടുംബം അഭിപ്രായപ്പെട്ടു. ഇക്കാര്യം സുപ്രിംകോടതിയെ അറിയിക്കും.

ബി നിലവറ തുറക്കുന്നതിനുമുമ്പായി ദേവപ്രശ്‌നം നടത്തണം.
പ്രത്യേക മ്യൂസിയം നിര്‍മ്മിച്ച് സൂക്ഷിക്കുകയാണെങ്കലില്‍ അത് ക്ഷേത്രത്തിനുള്ളില്‍ തന്നെയാവണമെന്നും പുറത്തേക്ക് നിധി കൊണ്ടുപോകേണ്ടതില്ലെന്നും രാജകുടുംബം കോടതിയെ അറിയിക്കും.

സ്വത്തിന്റെ സുരക്ഷ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും രാജകുടുംബം ആവശ്യപ്പെടും. ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്ത നിധിശേഖരം എന്ത് ചെയ്യണമെന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി രാജകുടുംബത്തിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു.

One Response to “നിധിശേഖരം ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണം: രാജകുടുംബം”

  1. ICE

    ഈ നിധി interchurch collegukalude കാര്യങ്ങള്‍ക്ക് ഉപയോഗിക്കണം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.