മുംബൈ: ഗൗരി ലങ്കേഷ് വധത്തില്‍ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി. വിമര്‍ശനം ഉന്നയിക്കുന്നവരെ കൊല്ലുന്ന പ്രവണത അപകടകരമാണെന്നും പുരോഗമന ചിന്തയ്ക്കും അഭിപ്രായങ്ങള്‍ക്കും വിലയില്ലാതായെന്നും കോടതി പറഞ്ഞു.

Subscribe Us:

ചിന്തകര്‍ മാത്രമല്ല, പുരോഗമന ചിന്തവെച്ചു പുലര്‍ത്തുന്ന സംഘടനകളും വ്യക്തികളും വേട്ടയാടപ്പെടുകയാണ്. ആരെങ്കിലും തന്നെ എതിര്‍ക്കുന്നുണ്ടെങ്കില്‍ അവരെ അവസാനിപ്പിക്കണമെന്ന തരത്തിലാണ് കാര്യങ്ങളെന്നും കോടതി പറഞ്ഞു.

ഇനിയും ആരെങ്കിലും കൊല്ലപ്പെടുമോയെന്നും കൊലപാതകങ്ങള്‍ രാജ്യത്തിന് അപമാനമായിരിക്കുകയാണെന്നും കോടതി പറഞ്ഞു.

ധബോല്‍ക്കര്‍, പന്‍സാരെ കൊലപാതകക്കേസുകള്‍ കോടതിമേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇരുവരുടെയും കുടുംബങ്ങള്‍ നല്‍കിയ ഹരജിയില്‍ ജസ്റ്റിസുമാരായ ധര്‍മ്മാധികാരി, വിഭകന്‍കന്‍വാദി എന്നിവരുടേതാണ് അഭിപ്രായം.

കേസിലെ പ്രധാനപ്രതികളെ ഇപ്പോളും കണ്ടെത്താനായിട്ടില്ലെന്നും ഓരോ തവണ കോടതി കൂടുന്നതിനിടയിലും ഇതുപോലെ വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുകയാണെന്നും കോടതി പറഞ്ഞു.