ആഗോളതാപനത്തിന് പരിഹാരമായി നിര്‍ദ്ദേശിക്കപ്പെടുന്നത് വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കലും വനവല്‍ക്കരണവുമാണ്. വൃക്ഷങ്ങളും സസ്യങ്ങളും പ്രകാശ സംശ്ലേഷണത്തിനായി കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗീരണം ചെയ്യുന്നതുകൊണ്ടാണ് ഈ നിര്‍ദ്ദേശത്തിന് പൊതു സമ്മതി ലഭിച്ചത്. ഹരിതഗൃഹപ്രഭാവ വാതകത്തില്‍ ഏറ്റവും പ്രധാനിയാണ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്.

എന്നാല്‍ പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് സസ്യങ്ങള്‍ക്ക് കാര്‍ബണ്‍ ശേഖരിക്കാനുള്ള കഴിവിനെക്കൂടി ആഗോളതാപനം ബാധിച്ചുവെന്നാണ്. മസാച്ചുസെറ്റിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സിലെ ജെറി മിലീലൊയും കൂട്ടരും നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്.

മസാച്ചുസെറ്റിലെ വനത്തിലാണ് ജെറി മിലീലൊയും കൂട്ടരും പരീക്ഷണം നടത്തിയത്. താപം ഉയരുന്നതോടെ മണ്ണിലെ ജൈവകണങ്ങള്‍ വിഘടിക്കുകയും കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറംതള്ളപ്പെടുന്നുവെന്നും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.