തിയേറ്ററില്‍ തകര്‍ത്ത് കളിച്ച ബോളിവുഡ് സിനിമയായ ത്രീ ഇഡിയറ്റ്‌സ് മലയാളത്തിലെത്തുന്നു. കെ എം പ്രതീഷ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മുകേഷ്, സിദ്ദീഖ്, ജഗതി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നായികയെ ഇതുവരെ നിശ്ചയിച്ചിട്ടില്ല.

സിനിമയുടെ ജോലികള്‍ അടുത്തയാഴ്ചയോടെ തുടങ്ങാനാണ് തീരുമാനം. ഒരു മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി മെയ് അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് നീക്കം. രമേശ് നായരും രമേശ് നാരായണനുമാണ് സംഗീതം ചെയ്യുന്നത്.