തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 15മുതല്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനത്തിന്റെ കാലാവധി. കേരളതീരത്തുനിന്ന് പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരപരിധിയിലാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

നിരോധനകാലത്ത് തീരദേശ സുരക്ഷ ശക്തമാക്കാനും വിദേശ ട്രോളറുകളുടെ കടന്നുകയറ്റം തടയാന്‍ തീരസംരക്ഷണസേനയുടെ സഹായം തേടാനും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ആലോചനായോഗം തീരുമാനിച്ചു.