എഡിറ്റര്‍
എഡിറ്റര്‍
വന്യജീവി സങ്കേതങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ
എഡിറ്റര്‍
Tuesday 26th November 2013 7:49am

wild-road

ന്യൂദല്‍ഹി: എല്ലാ വന്യജീവി സങ്കേതങ്ങളിലും രാത്രിയാത്ര നിരോധിക്കണമെന്ന് ദേശീയ വന്യജീവി ബോര്‍ഡ് വനം-പരിസ്ഥിതി മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു.  വന്യജീവി സങ്കേതങ്ങളിലൂടെ പുതിയ റോഡുകള്‍ നിര്‍മ്മിക്കരുതെന്നും ശുപാര്‍ശയിലുണ്ട്.

പുതിയ റോഡുകള്‍ക്ക്   അനുമതി നല്‍കരുത്. എന്നാല്‍ പഴയ റോഡുകള്‍ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതില്‍ തടസ്സമില്ല. വനമേഖലയിലൂടെ കടന്നു പോകുന്ന റോഡുകളില്‍ രാത്രി കാലത്ത് അറ്റകുറ്റപ്പണികള്‍ നടത്തരുതെന്നും ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്നു.
ഇതിന് പുറമെ വന്യജീവി സങ്കേതങ്ങളിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കണമെന്നും ആവശ്യമുണ്ട്.

വാഹനങ്ങളുടെ വേഗം ക്രമീകരിക്കണം. വന്യജീവികള്‍ക്ക് ശല്യമാകുന്ന തരത്തിലുള്ള എല്ലാ വിധ ബാഹ്യഇടപെടലുകളും തടയണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

വാഹനങ്ങളിടിച്ച് വന്യമൃഗങ്ങള്‍ കൊല്ലപ്പെടുന്നത് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വന്യജീവി സങ്കേതങ്ങളിലൂടെയുള്ള ഗതാഗതത്തിന് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ബോര്‍ഡ് ശുപാര്‍ശ ചെയ്തത്.

വന്യജീവി സങ്കേതങ്ങളിലൂടെയുള്ള റോഡുകളുടെ നിര്‍മാണവും ഉപയോഗവും സംബന്ധിച്ചുള്ള സമഗ്ര കേന്ദ്രനയം രൂപീകരിക്കുന്നതിനാണ് വന്യജീവി ബോര്‍ഡ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്.

കോഴിക്കോട്-മൈസൂര്‍ ദേശീയപാതയിലെ രാത്രി യാത്രാ നിരോധനം പിന്‍വലിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement