എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യവുമായി സൗദിയിലെ ഗതാഗത മന്ത്രാലയം
എഡിറ്റര്‍
Tuesday 30th August 2016 3:52pm

sauditransport


സ്ത്രീകള്‍ക്ക് ഗതാഗത തൊഴില്‍മേഖലയില്‍ കൂടുതല്‍ പ്രാധിനിത്യം ഉറപ്പാക്കുന്നതിനോടൊപ്പം തന്നെ അവരുടെ സംരക്ഷണവും അവരുടെ സ്വകാര്യതയും സംരക്ഷിക്കപ്പെടുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഡയരക്ടര്‍ ഹോഷന്‍ ഗദ പറഞ്ഞു.


റിയാദ്: ഗതാഗത വകുപ്പില്‍ സ്ത്രീ തൊഴിലാളികള്‍ക്കായി പ്രത്യേക വിഭാഗങ്ങള്‍ തന്നെ വേണമെന്ന് ഗതാഗത മന്ത്രി സുലൈമാന്‍ അല്‍ ഹംദാന്‍ പറഞ്ഞു.

സ്ത്രീകളുടെ സുരക്ഷയും സ്വകാര്യതയും പരിഗണിച്ചത് പ്രത്യേക സൗകര്യങ്ങള്‍ തന്നെ ഏര്‍പ്പെടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ മുന്നോടിയായി  സ്ത്രീ സൂപ്പര്‍വൈസേഴ്‌സിനെ നിയമിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കുന്നു.

ജോലി സമയത്തും അല്ലാതെയുമായി സ്ത്രീതൊഴിലാളികള്‍ക്ക് വേണ്ട എല്ലാ സൗകര്യവും ഉറപ്പുവരുത്തേണ്ടതുണ്ടെന്നാണ് നിര്‍ദേശം. പ്രത്യേകസമയത്തിനുള്ളില്‍ തന്നെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് മന്ത്രാലത്തിന്റെ ഉത്തരവ്.

സ്ത്രീകള്‍ക്ക് ഗതാഗത തൊഴില്‍മേഖലയില്‍ കൂടുതല്‍ പ്രാധിനിത്യം ഉറപ്പാക്കുന്നതിനോടൊപ്പം തന്നെ അവരുടെ സംരക്ഷണവും അവരുടെ സ്വകാര്യതയും സംരക്ഷിക്കപ്പെടുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഡയരക്ടര്‍ ഹോഷന്‍ ഗദ പറഞ്ഞു.

ഗതാഗതമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്ത്രീകള്‍ക്കായുള്ള തൊഴിലവസരങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള പരസ്യങ്ങള്‍ ഇതിനകം തന്നെ പ്രസിദ്ധീകരിച്ചിരുന്നത്.

2014 ലെ കണക്ക് പ്രകാരം  രാജ്യത്തുടനീളമായി 20 മേഖലകളില്‍ 806,000 സ്ത്രീതൊഴിലാളികളാണ് സേവനമനുഷ്ഠിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസേവനം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, പ്രതിരോധം, സാമൂഹ്യ സുരക്ഷിതത്വം, കൃഷി, വനം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളാണ് ഇത്.

Advertisement