തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് സംബന്ധിച്ച് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി ഗതാഗതമന്ത്രി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. എസ്.എസ്.എല്‍.എസി വരെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര അനുവദിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രായിളവിന് പ്രായപരിധി നിശ്ചയിക്കാന്‍ പാടില്ലെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാവുന്ന ദൂരപരിധി നിലവിലുള്ള 40 കിലോമീറ്ററില്‍നിന്ന് 75  ലേക്ക്‌ ഉയര്‍ത്തണമെന്നും സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ മാത്രമോടുന്ന റൂട്ടുകളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നുമുള്ള ആവശ്യം വിദ്യാര്‍ത്ഥി നേതാക്കള്‍ മന്ത്രിയെ അറിയിച്ചു.

ആവശ്യങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്ത് അടുത്ത മാസം അഞ്ചിന് മുമ്പായി   തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു.