എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ജീവനക്കാരോടുള്ള അവഗണനയില്‍ സര്‍ക്കാര്‍ ഇടപെടുന്നു; താമസസൗകര്യം ലഭ്യമാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്
എഡിറ്റര്‍
Sunday 25th June 2017 7:11pm

 

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട ജീവനക്കാരരോടുള്ള അവഗണനയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. താമസസൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ജോലി ഉപേക്ഷിച്ച് പോകുന്നു എന്ന വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്നാണ് ഇത്.

കൊച്ചി മെട്രോയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട ജീവനക്കാര്‍ക്ക് താമസസൗകര്യം ഒരുക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം ഉറപ്പുവരുത്താന്‍ കുടുംബശ്രീയ്ക്ക് ചുമതല നല്‍കിയെന്നും കെ. ടി ജലീല്‍ പറഞ്ഞു.


Also Read: സോഷ്യല്‍ മീഡിയയില്‍ വീണ്ടും മാസപ്പിറവി വിവാദം; ശാസ്ത്രീയ രീതിയെ എതിര്‍ത്തും അനുകൂലിച്ചും മുസ്‌ലീം വിശ്വാസികള്‍


കാക്കനാട്ട് കന്യാസ്ത്രീകളുടെ മേല്‍നോട്ടത്തിലുള്ള ഹോസ്റ്റലിലാണ് ഇവരെ താമസിപ്പിക്കാന്‍ കെ.എം.ആര്‍.എല്‍ ഉദ്ദേശിക്കുന്നത്. ഇവര്‍ക്ക് വാഹനസൗകര്യം ഏര്‍പ്പാടാക്കുന്ന കാര്യവും കെ.എം.ആര്‍.എല്‍ ആലോചിക്കുന്നുണ്ട്.

സാമൂഹികമായ അവഗണനയെ തുടര്‍ന്നും താമസ സൗകര്യമില്ലാത്തതിനാലും ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ മെട്രോയിലെ ജോലി ഉപേക്ഷിക്കുകയാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിഷയത്തില്‍ മന്ത്രി ഇടപെട്ടത്. ആദ്യഘട്ടത്തില്‍ 23 ട്രാന്‍സ്‌ജെന്‍ഡര്‍മാരെയാണ് മെട്രോയില്‍ ജോലിയില്‍ തെരഞ്ഞെടുത്തത്. ഇതില്‍ 12 പേര്‍മാത്രമാണ് സ്ഥിരമായി ജോലിക്കെത്തിയിരുന്നുള്ളു.

Advertisement