എഡിറ്റര്‍
എഡിറ്റര്‍
ഭിന്നലിംഗക്കാര്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
എഡിറ്റര്‍
Thursday 3rd August 2017 10:33am

തിരുവനന്തപുരം: ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. ഭിന്നലിംഗക്കാര്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കുന്ന പദ്ധതിയ്ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി.

ഭിന്നലിംഗക്കാരുടെ ജീവിത രീതി മെച്ചപ്പെടുത്തുന്നതിനും സ്വയം തൊഴില്‍ ചെയ്ത് ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നതോടൊപ്പം അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

തുടക്കത്തില്‍ ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേര്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാറിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കുകയും അതിനുശേഷം ജില്ലാ സെലക്ഷന്‍കമ്മിറ്റി മുഖേന ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുകയും ചെയ്യുമെന്നാണ് ഉത്തരവില്‍ പറയുന്നത്.


Also Read: ‘ഗോഡ്ഫാദറിന്’ കയ്യടിച്ചവര്‍ ആ പെണ്‍കുട്ടിയെ എന്തിന് ക്രൂശിക്കുന്നു; ഗുരുവായൂരിലെ പെണ്‍കുട്ടിക്ക് പിന്തുണയുമായി ഹിമാ ശങ്കര്‍


ഒരാള്‍ക്ക് 8500രൂപയാണ് ഇതിനുവേണ്ടി വകയിരുത്തിയിരിക്കുന്നത്. പദ്ധതിയ്ക്കായി 595,000രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

അടുത്തിടെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ യൂബര്‍ ടാക്‌സി ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായി രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ നടന്ന പരിശോധനയില്‍ കേരളത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ള ഭിന്നലിംഗക്കാര്‍ ഇല്ല എന്നു കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭിന്നലിംഗക്കാര്‍ക്ക് ഡൈവിങ് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.

Advertisement