കൊച്ചി: ആലുവയില്‍ ട്രാന്‍സ്‌ജെന്റര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ട്രാന്‍സ്‌ജെന്ററായ ഗൗരിയുടെ (35) മൃതദേഹമാണ് കണ്ടെത്തിയത്.

ആലുവ ടൗണ്‍ഹാളിനു പിറകുവശത്തായുള്ള തുരുത്തിന് സമീപത്തെ കുളക്കടവിലെ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് ആസ്ബറ്റോസ് വീണു കിടക്കുന്ന നിലയിലായിരുന്നു. കഴുത്തില്‍ കയര്‍ കുരുങ്ങിയ പാടുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.


Don’t Miss: ‘പ്രസിഡന്റിനേക്കാള്‍ ആറിരട്ടി ചെലവ്, പ്രധാനമന്ത്രിയേയും പിന്നിലാക്കുന്ന വിദേശയാത്രകള്‍’; മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ബജറ്റിന് പിന്നിലെ സംഘപരിവാര്‍ പ്രചരണത്തിലെ സത്യം ഇതാണ്


തമിഴ്‌നാട് സ്വദേശിയാണ് ഗൗരിയെന്ന് പൊലീസ് പറയുന്നു. ആലുവയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ ബുധനാഴ്ച രാവിലെ ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.