എഡിറ്റര്‍
എഡിറ്റര്‍
പോലീസ് സംവിധാനത്തില്‍ മാറ്റങ്ങള്‍ അനിവാര്യം: പ്രണാബ് മുഖര്‍ജി
എഡിറ്റര്‍
Sunday 24th November 2013 4:10pm

Pranab-Mukherjee

ന്യൂദല്‍ഹി: ആധുനിക ഇന്ത്യയുടെ പോലീസ് സംവിധാനത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് പ്രസിഡന്റ് പ്രണാബ് മുഖര്‍ജി. രാഷ്ട്രപതി ഭവനില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് രാഷ്ട്രപതി ഇക്കാര്യം  അറിയിച്ചത്.

സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പോലീസ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. സമാധാനപരമായ അന്തരീക്ഷം ഉണ്ടാക്കാന്‍ പോലീസ് സംവിധാനം സജ്ജമാകണം.

സമൂഹത്തിലെ എല്ലാ വിവിധ മേഖലകളില്‍പെട്ടവരുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പോലീസ് പലപ്പോഴും പരാജയപ്പെടുന്നുണ്ടെന്നും ഇതില്‍ നിരാശയുണ്ടെന്നും പത്രക്കുറിപ്പില്‍ രാഷ്ട്രപതി പറയുന്നു.

പോലീസ് സേനയുടെ ആഭ്യന്തര ബന്ധവും ബാഹ്യ ബന്ധവും കൂടുതല്‍ ശക്തിപ്പെടുത്തണം. ഇതിലൂടെ വര്‍ധിച്ചു വരുന്ന വര്‍ഗീയ കലാപങ്ങള്‍ തടയാന്‍ സാധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Advertisement