Categories

ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് സ്വാഭാവിക നടപടിയെന്ന് റവന്യൂ മന്ത്രി; കൈയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുമെന്നും മന്ത്രി

തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ സ്ഥാനത്തു നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് ഭരണപരമായ സ്വാഭാവികമായ നടപടി മാത്രമാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ സര്‍ക്കാര്‍ നടപടിയാണെന്നും അത് തടസ്സപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സര്‍ക്കാര്‍ നടപടി തെറ്റില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ശ്രീറാമിനെ മാറ്റാനുള്ള തീരുമാനമെടുത്തത്.

ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അതേ വകുപ്പിലെ സ്ഥാനങ്ങളിലേക്കു മാത്രമേ മാറ്റപ്പെടാവൂ എന്ന് നിര്‍ബന്ധം പിടിക്കാനാവില്ലെന്നും ഒരുദ്യോഗസ്ഥന്‍ ഏതെങ്കിലും സ്ഥാനത്തിരിക്കുന്നതു കൊണ്ട് മാത്രമാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് സമ്മതിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read:‘നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിട്ടെന്ന് വരും’ അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന ആരോപണത്തോട് ഇന്നസെന്റ്


എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിംഗ് ഡയറക്ടര്‍ ആയാണ് ശ്രീറാമിന് നിയമനം നല്‍കിയിരിക്കുന്നത്. മാനന്തവാടി സബ് കളക്ടര്‍ക്കാണ് പകരം ചുമതല. മന്ത്രിസഭാ യോഗത്തിലാണ് ശ്രീറാമിനെ മാറ്റാനുള്ള തീരുമാനം എടുത്തത്.

വകുപ്പ് മേധാവിയായി സ്ഥാനക്കയറ്റം നല്‍കിയതാണെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. നാല് വര്‍ഷം സര്‍വീസുള്ളവരെ മാറ്റുന്നുവെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. യോഗത്തില്‍ ചീഫ് സെക്രട്ടറിയാണ് ഈ നിര്‍ദ്ദേശം വെച്ചത്.