എഡിറ്റര്‍
എഡിറ്റര്‍
കുമാരി ബീനയെ സെന്‍കുമാര്‍ മാറ്റിയത് നടപടിയെന്ന് സൂചന; നടപടി കൊടുവള്ളി എം.എല്‍.എയ്ക്ക് വധഭീഷണിയുണ്ടെന്ന പരാതി പൂഴ്ത്തിയതിന്
എഡിറ്റര്‍
Wednesday 10th May 2017 11:50pm

തിരുവനന്തപുരം: കുമാരി ബീനയെ കേരള പൊലീസിന്റെ അതീവ രഹസ്യാന്വേഷണ വിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് മാറ്റിയത് നടപടിയെന്ന് സൂചന. വധഭീഷണിയുണ്ടെന്ന എം.എല്‍.എയുടെ പരാതി പൂഴ്ത്തിയതിനാണ് കുമാരി ബീനയെ ഡി.ജി.പി ടി.പി സെന്‍കുമാര്‍ മാറ്റിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊടുവള്ളി എം.എല്‍.എ കരാട്ട് റസാക്ക് തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസിന് പരാതി നല്‍കിയിരുന്നു. ഈ പരാതി പൂഴ്ത്തിയതിനാണ് കുമാരി ബീനയെ മാറ്റിയതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.


Don’t Miss: ശമ്പളം ചോദിച്ചതിന് വൈക്കോല്‍ അറുക്കുന്ന മെഷീന്‍ ഉപയോഗിച്ച് പതിമൂന്നുകാരന്റെ കൈ അറുത്തുമാറ്റി


കരാട്ട് റസാക്ക് എം.എല്‍.എ പൊലീസ് മേധാവിയ്ക്ക് നല്‍കിയ പരാതി കോണ്‍ഫിഡന്‍ഷ്യല്‍ വിഭാഗത്തിലേക്ക് കൈമാറിയിരുന്നു. എന്നാല്‍ പിന്നീട് പരാതിയിന്‍മേല്‍ നടപടികള്‍ സ്വീകരിക്കാതെ അത് പൂഴ്ത്തുകയായിരുന്നു.

ഇക്കഴിഞ്ഞ ജനുവരിയിലാണ് എം.എല്‍.എ പരാതി നല്‍കിയത്. ഈ വിവരങ്ങള്‍ ടി.പി സെന്‍കുമാര്‍ കണ്ടെത്തിയതോടെയാണ് കുമാരി ബീനയെ മാറ്റിയത്. തന്നെ അന്യായമായി സ്ഥലം മാറ്റിയെന്നാരോപിച്ച് കുമാരി ബീന ഇന്ന് അഭ്യന്തരസെക്രട്ടറി പരാതി നല്‍കിയിരുന്നു.

Advertisement