കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ലയിലെ സയിന്തിയ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു 60 മരണം . 172 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. രക്ഷപ്രവര്‍ത്തനം തുടരുന്നു.

കേന്ദ്ര റെ­യില്‍­വേ മ­ന്ത്രി മ­മ­ത ബാ­നര്‍­ജി സ്ഥ­ല­ത്തെ­ത്തി അ­ന്വേ­ഷ­ണ­ത്തി­ന് ഉ­ത്ത­ര­വി­ട്ടി­ട്ടുണ്ട്. അ­പ­ക­ട­ത്തി­ന്റെ കാ­ര­ണ­ത്തെ­ക്കു­റി­ച്ച് സം­ശ­യ­മു­ണ്ടെന്നും തെ­ളി­വു­കള്‍­ക്കാ­യി കാ­ത്തി­രി­ക്കു­ക­യാ­ണെന്നും കു­റ്റ­ക്കാര്‍­ക്കെ­തി­രേ കര്‍­ശ­ന­മാ­യ ന­ട­പ­ടി­കള്‍ എ­ടു­ക്കു­മെന്നും മമ­താ ബാ­നര്‍­ജി പറഞ്ഞു . ര­ണ്ടു­മാ­സ­ത്തി­നി­ടെ­യു­ണ്ടാ­കുന്ന ര­ണ്ടാമ­ത്തെ ട്രെ­യിന്‍ അ­പ­ക­ട­മാ­ണിത്.
പുലര്‍ച്ചെ രണ്ട് മണിയോടയായിരുന്നു അപകടം. ഉത്തര്‍ബംഗാ എക്‌സ്പ്രസും ഭഗല്‍പ്പൂര്‍ റാഞ്ചി വനാഞ്ചല്‍ എക്‌സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. സയിന്തിയ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന വനാഞ്ചല്‍ എക്‌സ്പ്രസിനു പിന്നില്‍ ഉത്തര്‍ബംഗ എക്‌സ്പ്രസ് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അഞ്ച് ബോഗികള്‍ തകര്‍ന്നു.പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ വനാഞ്ചല്‍ എക്‌സ്പ്രസ്സിന്റെ ലഗേജ് വാനും ജനറല്‍ കോച്ചുമുള്‍പ്പടെ മൂന്നുബോഗികള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഉത്തര്‍ബംഗാ എക്‌സ്പ്രസ്സിന്റെ ഡ്രൈവറും അസിസ്റ്റന്റ് ഡ്രൈവറും അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ സൂരിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് ഈറൂട്ടിലൂടെയുള്ള ട്രെയിന്‍ ഗതാഗതം റദ്ദാക്കി. കിഴക്കന്‍ മേഖലാ സുരക്ഷാ കമ്മീഷണര്‍ ആര്‍ പി യാദവിനെ അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിട്ടുണ്ട്.

Help Line Numbers: Sealdah (03323503535, 03323503537), Malda (06436222061), Bhagalpur (064124222433), Jamalpur (0634443101) 23503537, 23503535.