എഡിറ്റര്‍
എഡിറ്റര്‍
രാജധാനിയില്‍ യാത്രക്കാരിക്ക് മര്‍ദനം: രണ്ട് ടി.ടി.ഇമാര്‍ അറസ്റ്റില്‍
എഡിറ്റര്‍
Wednesday 12th September 2012 8:45am

ഷൊര്‍ണൂര്‍: രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാരിക്ക് നേരെ ടി.ടി.ഇമാരുടെ കൈയേറ്റ ശ്രമം. യാത്രക്കാരിയുടെ പരാതിയെ തുടര്‍ന്ന് സുരേന്ദര്‍ സിങ്‌, ഗോബേഷ് സിങ്‌ എന്നീ ടി.ടി.ഇമാരെ ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം-നിസാമുദീന്‍ രാജധാനി എക്‌സ്പ്രസിലാണ് സംഭവം നടന്നത്. എറണാകുളത്ത് നിന്ന് കയറിയ ഒരു യാത്രക്കാരിയുടെ ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.

Ads By Google

പാന്‍ട്രിയിലേക്ക് വിളിച്ച് പിഴയൊടുക്കാന്‍ പണം ആവശ്യപ്പെട്ട ടി.ടി.ഇമാരോട് താന്‍ രസീത് ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണമെന്ന് യാത്രക്കാരി ആരോപിക്കുന്നു. എന്നാല്‍, രസീത് നല്‍കാന്‍ വിസമ്മതിച്ച ഇവര്‍ തന്നെ തൃശൂരില്‍ ബലമായി ഇറക്കിവിടാന്‍ ശ്രമിച്ചു. ഇതിനെ ചെറുത്ത തന്റെ കവിളില്‍ ഒരു ടി.ടി.ഇ അടിച്ചെന്നും യാത്രക്കാരി പരാതിയില്‍ പറയുന്നു.

ഇതോടെ യാത്രക്കാര്‍ ഇടപെടുകയും ട്രെയിന്‍ ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ പിടിച്ചിടുകയും ചെയ്തു. ടി.ടി.ഇമാരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച ആര്‍.പി.എഫുകാരെയും ടി.ടി.ഇമാര്‍ മര്‍ദിച്ചതായി ആരോപണമുണ്ട്.

Advertisement