ആലപ്പുഴ: മാരാരിക്കുളത്ത് ട്രെയിന്‍ കാറിലിടിച്ചു വിദേശികളുള്‍പ്പടെ നാലുപേര്‍ മരിച്ചു . കാര്‍  ഡ്രൈവര്‍ തങ്കച്ചന്‍,  യാത്രക്കാരായ ഹോണണ്ട് സ്വദേശികളായ കാതറിന്‍, മാന്‍ഫ്രഡ് , മാരാരി ബീച്ച് റിസോര്‍ട്ട് ടൂറിസ്റ്റ് ഗൈഡ് ഷൈനി എന്നിവരാണ് മരിച്ചത്. പുപ്പള്ളിക്കാവിന് സമീപം ആളില്ലാത്ത ലെവല്‍ക്രോസിലാണ് അപകടം. ചെന്നൈയില്‍ നിന്നും ആലപ്പുഴയിലേക്കു വരികയായിരുന്ന ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസിലാണ് കാറിലിടിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദക്ഷിണ റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്.

മാരാരിക്കുളം ബീച്ചിലേക്കു പോവുകയായിരുന്ന വിദേശികളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍പ്പെട്ട ഇന്‍ഡിക്ക കാര്‍ നൂറുമീറ്റര്‍ അപ്പുറത്തേക്ക് തെറിച്ചുപോയി. അഡീ.ഡിവിഷനല്‍ റയില്‍വേ മാനേജര്‍ അശോക് കുമാറും ഉയര്‍ന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രണ്ടുദിവസം മുമ്പ് സ്‌കൂള്‍ബസ് ലെവല്‍ക്രോസില്‍ പെട്ടിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.