എഡിറ്റര്‍
എഡിറ്റര്‍
മക്ക-മദീന ട്രെയിന്‍ സര്‍വീസ് അടുത്ത വര്‍ഷം
എഡിറ്റര്‍
Monday 28th September 2015 3:16pm

makkah-02

ജിദ്ദ: മക്കയില്‍ നിന്നും മദീനയ്ക്കുള്ള യാത്രയ്ക്കായി തീര്‍ത്ഥാടകര്‍ ഇനി ബസ് സര്‍വീസിനെ ആശ്രയിക്കേണ്ടി വരില്ല.

ഹറാമെയ്ന്‍ ഹൈസ്പീഡ് റെയില്‍വേയുടെ ജോലി ഏതാണ്ട് അവസാന ഘട്ടത്തിലാണ് ഉള്ളതെന്ന് അധികൃതര്‍  അറിയിച്ചു.

അടുത്ത വര്‍ഷം അവസാനത്തോടെ തന്നെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഹറാമെയ്ന്‍ റെയില്‍വേ പ്രൊജക്ട് അധികൃതകര്‍ വ്യക്തമാക്കി. 2 മില്യണ്‍ തീര്‍ത്ഥാടകര്‍ക്കായി ഏതാണ്ട് 35 ട്രെയിന്‍ സര്‍വീസുകളാണ് ഉണ്ടാകുക.

ഉംറ തീര്‍ത്ഥാടകര്‍ക്കും ഇത് ഉപയോഗപ്രദമായിരിക്കും. മദീന, റാബൈ റെയില്‍വേ സ്റ്റേഷനുകളുടെ പണി ഏതാണ്ട് പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

മക്ക, ജിദ്ദ സ്റ്റേഷനുകളുടെ പണി വൈകാതെ തന്നെ പൂര്‍ത്തീകരിക്കുമെന്നാണ് അറിയുന്നത്. മദീന റാബൈ സെക്ടറിലൂടെയുള്ള പരീക്ഷണയാത്ര വൈകാതെ ഉണ്ടാകുമെന്നും അധികൃതകര്‍ വ്യക്തമാക്കി.

Advertisement