എഡിറ്റര്‍
എഡിറ്റര്‍
ട്രെയിന്‍ യാത്രാക്കൂലി വീണ്ടും വര്‍ധിപ്പിച്ചേക്കും
എഡിറ്റര്‍
Wednesday 6th February 2013 4:00pm

ന്യൂദല്‍ഹി: പ്രവര്‍ത്തനച്ചെലവ് കണക്കിലെടുത്ത് റെയില്‍വേ യാത്രാക്കൂലി വീണ്ടും വര്‍ധിപ്പിച്ചേക്കും. എ.സി, സ്ലീപ്പര്‍ ക്ലാസ് എന്നിവയിലായിരിക്കും നിരക്ക് വര്‍ധന വരിക.

സ്ലീപ്പര്‍ ക്ലാസിന് കിലോമീറ്ററിന് 6 പൈസയും തേര്‍ഡ് എസിക്കും, ഫസ്റ്റ് എസിക്കും 10പൈസയും, സെക്കന്റ് എ.സിക്ക് 6 പൈസയുമാണ് കഴിഞ്ഞ മാസം കൂട്ടിയത്. യാത്രാ കൂലി കൂടാതെ ചരക്ക് കൂലിയും ഗണ്യമായി റെയില്‍വേ കൂട്ടിയിരുന്നു.

10 വര്‍ഷത്തിന് ശേഷം കഴിഞ്ഞ മാസമാണ് ട്രെയിന്‍ യാത്രാക്കൂലി കുത്തനെ കൂട്ടിയത്. ഡീസല്‍ വില വീണ്ടും വര്‍ധിച്ചതാണ് യാത്രാക്കൂലി കൂട്ടുന്നതെന്നാണ് റെയില്‍വേയുടെ ന്യായീകരണം. നിരക്ക് വര്‍ധന ഉണ്ടായില്ലെങ്കില്‍ പഴയ സ്ഥിതിയിലേക്ക് റെയില്‍വേ പോകുമെന്നാണ് ഉദ്ദ്യോഗസ്ഥര്‍ പറയുന്നത്.

വരുന്ന റെയില്‍വേ ബജറ്റിലായിരുക്കും നിരക്ക് വര്‍ധന ഉണ്ടാകുക. അതിന് മുന്നോടിയായി റെയില്‍വേ ജനറല്‍ മാനേജര്‍മാരുടെ വാര്‍ഷിക സമ്മേളനവും നടക്കുന്നുണ്ട്. ഇതിന് ശേഷമാകും നിരക്ക് വര്‍ധന സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുക.

അടിക്കടി ഉണ്ടാകുന്ന ഡീസല്‍ വില വര്‍ധനവില്‍ പ്രതിമാസം 3300 കോടിയുടെ അധിക ബാധ്യത റെയില്‍വേക്കുണ്ടാകുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്.

Advertisement