Categories

അ­സ­മില്‍ സ്‌­ഫോ­ട­ന­ത്തില്‍ തീവണ്ടി പാ­ളം തെ­റ്റി; ഒ­രു മരണം

ഗു­വാഹത്തി: അസമിലെ കൊക്രാജര്‍ ജില്ലയില്‍ ട്രാക്കിലുണ്ടായ സ്‌­ഫോടനത്തെതുടര്‍ന്ന് ട്രെയിന്‍ പാളംതെ­റ്റി ആ­റു­വ­യ­സ്സുള്ള കു­ട്ടി മരി­ച്ചു. 13പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗു­വാ­ഹ­ത്തി­യി­ലെ ദുര്‍ല­വ് ചെ­തി­യ­യാ­ണ് കൊല്ല­പ്പെ­ട്ടത്.

ഗു­വാഹത്തിയില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെ പുലര്‍ച്ചെ രണ്ട് മണിയോടെയാ­ണ് കൊല്‍­ക്ക­ത്തി­യി­ലേ­ക്ക് പോ­വു­ക­യാ­യി­രുന്ന ഗരീബ് രഥ് അപകടത്തില്‍പെട്ടത്.

നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് എന്ന തീവ്രവാദ സംഘടനയാണ് ആക്രമണത്തിനുപിന്നിലെന്ന് പോലിസ് പറഞ്ഞു. ട്രെ­യിനി­ന്റെ എന്‍­ജിനും മു­ന്നി­ലെ ബോ­ഗി­യും സ്‌­ഫോ­ട­ന­ത്തില്‍ കാ­ര്യ­മാ­യി ത­കര്‍ന്നു. സ്‌­ഫോ­ട­ന­ത്തെ­ത്തു­ടര്‍­ന്ന് റെ­യില്‍ ഗ­താഗ­തം താ­റു­മാ­റായി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.