ജക്കാര്‍ത്ത: മധ്യ ഇന്തോനേഷ്യയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36ലധികം പേര്‍ കൊല്ലപ്പെട്ടു. മധ്യജാവയിലെ പെറ്റാറുക്കന്‍ സ്റ്റേഷനിലാണ് അപകടമുണ്ടായത്. തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നും പുറപ്പെട്ട ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു അപകടം.

അതിനിടെ കഴിഞ്ഞദിവസം യാത്രാതീവണ്ടി സോളോ നഗരത്തില്‍വച്ച് മറ്റൊരു ട്രേയിനുമായി കൂട്ടിയിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. റയില്‍വേസ്‌റ്റേഷനുകളില്‍ ആവശ്യത്തിന് സുരക്ഷാഉപകരണങ്ങളില്ലാത്തതും വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതും അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ അധികാരികള്‍ ഉത്തരവിട്ടിട്ടുണ്ട്.