Categories

ആന്ധ്രയില്‍ ട്രെയിനപകടത്തില്‍ 10 മരണം

train2

വിജയനഗരം: ആന് ധ്ര പ്രദേശില്‍ ട്രെയിനപകടത്തില്‍ പത്ത് പേര്‍ മരിച്ചു. വിജയനഗരം ജില്ലയിലെ ബോബ്ലി സ്‌റ്റേഷന് സമീപമാണ് അപകടമുണ്ടായത്.

ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ്സിന് തീപിടിച്ചെന്ന് അഭ്യൂഹമാണ് അപകടത്തിനിടയാക്കിയത്. അഭ്യൂഹത്തെ തുടര്‍ന്ന ട്രെയിന്‍ നിര്‍ത്തിയ ഉടന്‍ യാത്രക്കാര്‍ ചാടിയിറങ്ങി.

ഈ യാത്രക്കാരെ റായ്ഗഡ്-വിജയവാഡ പാസഞ്ചര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മരിച്ചവരെല്ലാം ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ്സിലെ യാത്രക്കാരാണെന്നാണ് സൂചന.

നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.