Categories

Headlines

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍: ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകി

മംഗലാപുരം: കനത്ത മഴയില്‍ കൊങ്കണ്‍ റയില്‍പാതയിലുണ്ടായ മണ്ണിടിച്ചലിനെ തുടര്‍ന്നു ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. 17 മണിക്കൂറോളമെടുത്താണ് ഗതാഗതം പുനസ്ഥാപിച്ചത്. മഹാരാഷ്ട്ര-ഗോവ അതിര്‍ത്തിയില്‍ സിന്ധുദുര്‍ഗ്-കുഡാല്‍ സെക്ഷനില്‍ തല്‍ഗാവില്‍ ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണു മണ്ണിടിഞ്ഞത്. ഇന്നലെ രാവിലെ ഏഴരയ്ക്ക് രത്‌നഗിരിയിലെ പൊമണ്ടിയില്‍ ട്രാക്കില്‍ മൂന്നടിയോളം കനത്തില്‍ ചെളി നിറയുകയും ചെയ്തു.

മഴക്കാലം ആരംഭിച്ചതിനുശേഷം രണ്ടാം തവണയാണു കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞു ഗതാഗതം മുടങ്ങുന്നത്. ഗതാഗത തടസ്സങ്ങളെതുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. പാതയില്‍ കുടുങ്ങിയ ട്രെയിനുകളിലെ മൂവായിരത്തോളം യാത്രക്കാരെ സിന്ധുദുര്‍ഗില്‍നിന്നു കുഡാള്‍ വരെ റോഡ്മാര്‍ഗം എത്തിച്ചാണു തുടര്‍യാത്രയ്ക്കു സൗകര്യമൊരുക്കിയത്. വഴിതിരിച്ചുവിട്ട ട്രെയിനുകളെല്ലാം മണിക്കൂറുകള്‍ വൈകി. ശനിയാഴ്ച രാത്രി ഒന്‍പതരയ്ക്കു കുഡാല്‍ സ്‌റ്റേഷനിലൂടെ കടന്നുപോകേണ്ട കുര്‍ള-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അവിടം വിട്ടത്.

സിന്ധുദുര്‍ഗ്-കുഡാല്‍ സെക്ഷനിലെ തല്‍ഗാവില്‍ കനത്ത മഴയത്ത് മണ്ണും പാറയും സുരക്ഷാഭിത്തിയുടെ ഭാഗവും റയില്‍വേ ട്രാക്കിലേക്കു പതിക്കുകയായിരുന്നു. അപകടസാധ്യത കുറവെന്നു വിലയിരുത്തിയിരുന്ന മേഖലയിലാണ് പാറയും മണ്ണും ഇടിഞ്ഞുവീണത്. കനത്ത മഴയെത്തുടര്‍ന്നു ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു പ്രതീക്ഷിച്ചതിലേറെ സമയമെടുത്തെന്ന് അധികൃതര്‍ പറഞ്ഞു.

മണ്ണ് ട്രാക്കിലേക്ക് ഒലിച്ചിറങ്ങിയ രത്‌നഗിരിയിലെ പൊമണ്ടിയില്‍ മൂന്നു മണിക്കൂറിനു ശേഷം ഗതാഗതം പുനരാരംഭിക്കാനായി. രാവിലെ ഏഴരയോടെ മൂന്നടിയോളം ഉയരത്തില്‍ ട്രാക്കില്‍ ചെളി അടിഞ്ഞതോടെയാണ് ഗതാഗതം തടസ്സപ്പെട്ടത്. തുടര്‍ന്ന് കുര്‍ള, ഓഖ എന്നിവിടങ്ങളില്‍ നിന്ന് എറണാകുളത്തേക്കുള്ള എക്‌സ്പ്രസ് ട്രെയിനുകള്‍ പിടിച്ചിട്ടു. മണ്ണ് നീക്കി പതിനൊന്നോടെ തുരന്തോ എക്‌സ്പ്രസ് കടത്തിവിട്ടെങ്കിലും ട്രാക്കില്‍ വീണ്ടും മണ്ണ് വീണു. ഇതുംനീക്കി രണ്ടരയോടെയാണ് പൊമണ്ടിയില്‍നിന്ന് ഓഖ-എറണാകുളം എക്‌സ്പ്രസ് കടത്തിവിട്ടത്. മേഖലയില്‍ മഴ തുടരുന്നതിനാല്‍ മണ്ണിടിച്ചിലിനുള്ള സാധ്യത നിലനില്‍ക്കുകയാണ്.

ഇന്നലെ റദ്ദാക്കിയ ട്രെയിനുകളില്‍ മഡ്ഗാവ്-എറണാകുളം എക്‌സ്പ്രസ് (10215) ഉള്‍പ്പെടുന്നു. ശനിയാഴ്ച പുറപ്പെട്ട എറണാകുളം-നിസാമുദീന്‍ മംഗള (12617), കൊച്ചുവേളി-ചണ്ഡീഗഡ് സമ്പര്‍ക്ക്രാന്തി (12217) എക്‌സ്പ്രസ് ട്രെയിനുകള്‍ മഡ്ഗാവില്‍ നിന്നു ലോണ്ഡ, പുണെ, കല്യാണ്‍ വഴി തിരിച്ചുവിട്ടു. ശനിയാഴ്ച പുറപ്പെട്ട ഡല്‍ഹി-എറണാകുളം മംഗള എക്‌സ്പ്രസ് (12618) പന്‍വേല്‍, കര്‍ജത്, പുണെ, ലോണ്ഡ, മഡ്ഗാവ് വഴിയും, ഹാപ്പ-തിരുനെല്‍വേലി എക് സ്പ്രസ് (12998) വസായ്‌റോഡ്, കല്യാണ്‍, പുണെ, ലോണ്ഡ, മഡ്ഗാവ് വഴിയുമാണു സര്‍വീസ് നടത്തുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

കീറിപ്പറഞ്ഞ വസ്ത്രവുമായി കൂട്ട ബലാത്സംഗത്തില്‍നിന്ന് രക്ഷപ്പെട്ടെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയോട് ഇത് ഫ്രീ-സെക്‌സ് രാജ്യമല്ലെന്ന് പൊലീസ്, പെണ്‍കുട്ടിയെക്കൊണ്ട് മാപ്പെഴുതിക്കാന്‍ ശ്രമിച്ചതായും ആരോപണം

ഫരീദാബാദ്: കൂട്ടുകാരോടൊപ്പം പുറത്തുപോയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചതായി പരാതി. ഫരീദാബാദില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതി പൊലീസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നു.അസോള വന്യജീവിസങ്കേതത്തിലെ ഭരദ്വാജ് തടാകം സന്ദര്‍ശിക്കാന്‍ കൂട്ടുകരോടൊപ്പം പോയതായിരുന്നു വിദ്യാര്‍ത്