എഡിറ്റര്‍
എഡിറ്റര്‍
കോട്ടയത്ത് രണ്ടിടത്തായി ട്രെയിനിടിച്ച് നാലു മരണം: രണ്ടു കുട്ടികളുടെ നില ഗുരുതരം
എഡിറ്റര്‍
Tuesday 25th March 2014 8:23am

train

കോട്ടയം: കോട്ടയം കുമാരനെല്ലൂരില്‍ രണ്ടിടങ്ങളിലായി ട്രെയിന്‍ തട്ടി നാലു പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളുമാണ്.

റെയില്‍വേ ഗേറ്റിനു സമീപത്തായി കട്ടപ്പന സ്വദേശിനി സന്ധ്യയും മകള്‍ വിദ്യയുമാണ് ട്രെയിന്‍ തട്ടി മരിച്ചത്. ഈ സംഭവത്തില്‍ സന്ധ്യയുടെ രണ്ടു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഇരട്ടക്കുട്ടികളായ അവിന്‍, അശ്വിന്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുരുഷന്മാരുടെ മൃതദേഹം നീലിമംഗലം പാലത്തിനടിയിലാണ് കാണപ്പെട്ടത്. ഇവരും ട്രെയിന്‍ തട്ടി മരിച്ചതാണെന്നാണ് കരുതപ്പെടുന്നത്.

ഇവര്‍ അന്യസംസ്ഥാന തൊഴിലാളികളാണെന്നാണ് അറിയുന്നത്.

Advertisement