Administrator
Administrator
രണ്ടിടത്ത് ട്രെയിന്‍ അപകടം: നാലു മരണം
Administrator
Saturday 2nd January 2010 12:21pm

train-accidentന്യൂദല്‍ഹി: കനത്ത മൂടല്‍മഞ്ഞില്‍പ്പെട്ട് ഉത്തര്‍പ്രദേശില്‍ രണ്ടിടത്ത് തീവണ്ടികള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ നാല് പേര്‍ മരിച്ചു. ഇറ്റാവക്കടുത്ത് സരൈഭോപത്തിലും കാണ്‍പൂരിലെ പാങ്കിയിലുമാണ് അപകടം. കാണ്‍പൂരിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. സരൈഭോപത്തിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു.

ദല്‍ഹി സീതാംഹരി ലിഛവി എക്‌സ്പ്രസ് നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന മഗധ എക്‌സ്പ്രസിന് പിറകില്‍ ഇടിക്കുകയായിരുന്നു. ലിഛിവി എക്‌സ്പ്രസിന്റെ എന്‍ജിന്‍ െ്രെഡവറാണ് മരിച്ചത്.

ഗോരഖ്‌നാഥ് എക്‌സ്പ്രസാണ് പ്രയാന്‍ഗഞ്ച് എക്‌സ്പ്രസുമായി കാണ്‍പൂരിലെ പാങ്കിയില്‍ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു.

Advertisement