ഭോപ്പാല്‍ : മുംബൈ പ്രതാപ്ഗര്‍ ഉദ്യോഗ് നാഗ്രി എക്‌സ്പ്രസ് മറിഞ്ഞ് ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കുപറ്റി. മധ്യപ്രദേശിലെ സൗരായിക്കും സുമെറിനും ഇടയില്‍ രാവിലെ 6.20-നായിരുന്നു അപകടം.

ഏകദേശം 25 പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ടെന്ന്  റെയില്‍വെ പോലീസ് സൂപ്രണ്ട് അര്‍ജാരിയ പറഞ്ഞു. എന്നാല്‍ കേന്ദ്ര റെയില്‍വെ വക്താവ്, അനില്‍കുമാര്‍ സക്‌സേനയുടെ അഭിപ്രായത്തില്‍ 12 പേര്‍ക്കാണ് പരിക്ക് പറ്റിയത്. അഞ്ചുപേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.