train-accidentപട്‌ന: ബിഹാറിലെ പസ്‌റഹ റയില്‍വേ സ്‌റ്റേഷനു സമീപം അമൃത്‌സര്‍ അമ്രപാലി എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി ഒരാള്‍ മരിച്ചു. 50 പേര്‍ക്കു പരുക്കേറ്റു. നാലു ബോഗികളാണ് ഇന്നലെ അര്‍ധരാത്രിക്കു ശേഷം പാളം തെറ്റിയത് ട്രെയിനിന് വേഗതകുറവായിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായതായി അറിയുന്നു.
.
പൂര്‍ണിയ ജില്ലയിലെ കഹിന്‍പൂര്‍ സ്വദേശിയായ പുരുണ്‍ സിങ്(22)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ കജാരിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. സ്ഥിതി ഗതികള്‍ വിലയിരുത്താനായി മുതിര്‍ന്ന റയില്‍വേ ഉദ്യോഗസ്ഥര്‍ രാവിലെ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ബരൗണി- കതിഹാര്‍ മേഖലയില്‍ തീവണ്ടിഗതാതം തടസപ്പെട്ടിരിക്കുകയാണ്. അഞ്ചു തീവണ്ടികളുടെ സര്‍വീസ് റദ്ദാക്കി.