ലക്ഷിസാരായ്:  ബിഹാറിലെ ഭാലുവ റെയില്‍വേസ്റ്റേഷനു സമീപം ഹൗറ ന്യൂഡല്‍ഹി ജനതാ എക്‌സ്പ്രസിന്റെ പാഴ്‌സല്‍ വാന്‍ പാളം തെറ്റി. ജാമുവിയ്ക്കും ബനാന്‍പൂര്‍ സ്റ്റേഷനുമിടയിലാണ് അപകടം നടന്നത്. അപകടത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ഹൗറയില്‍ നിന്നു ന്യൂഡല്‍ഹിയിലേയ്ക്കു പോകുകയായിരുന്ന ട്രയിനാണ് പാളം തെറ്റിയത്. ട്രയിന്‍ ഭാലുവയ്ക്കു സമീപത്തുവച്ച് ഒരു എരുമയെ ഇടിച്ചതേത്തുടര്‍ന്നാണ് ബോഗി പാളം തെറ്റിയത്. എഞ്ചിനില്‍ നിന്നു നാലാമതായുള്ള പാഴ്‌സല്‍ വാനാണ് പാളം തെറ്റിയത്. അപകടത്തേത്തുടര്‍ന്ന് ഇതുവഴി കടന്നുപോകേണ്ട നിരവധി ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്.