അങ്കമാലി: അങ്കമാലിയ്ക്കടുത്ത് ചൊവ്വരയില്‍ ട്രെയിനിടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു. നെടുവന്നൂര്‍ സ്വദേശികളായ നെടുവന്നൂര്‍ വിശാഖ് വിലാസത്തില്‍ കാഞ്ഞാട്ട് തങ്കപ്പന്‍നായരുടെ ഭാര്യ പങ്കജം(62), സദാശിവന്‍പിള്ളയുടെ ഭാര്യ തങ്കമ്മ(55) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നെടുവന്നൂര്‍ സ്വദേശിനി ഇന്ദിര പരിക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു.

രാവിലെ 6.15 നായിരുന്നു അപകടം. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പുഷ്പുള്‍ ട്രെയിനില്‍ പോകാനായി ചൊവ്വരയിലെത്തിയതാണിവര്‍.