കാസര്‍കോട്: ട്രെയിന്‍ തട്ടി പിഞ്ചുകുഞ്ഞ് മരിക്കുകയും മാതാവിന് പരിക്കേല്‍ക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന മറ്റു മക്കളായ സാദിഖ്,ഷഫീഖ് എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഉദുമ പോട്ടിക്കുളം അംഗകളരിയിലെ അബ്ദുറഹ്മാന്റെ മകന്‍ ഫര്‍ഹത്ത്(1)ആണ് മരിച്ചത്. മാതാവ് നസിയ(29)ക്ക്്്് പരിക്കേറ്റു.ഫര്‍ഹത്തിനെ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകാന്‍ റെയില്‍വെ സ്‌റ്റേഷനിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 7.30ഓടെ പോട്ടിക്കുളം റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തായിരുന്നു സംഭവം.