കോഴിക്കോട്: കോഴിക്കോട്ടെ രണ്ട് പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായുള്ള ബന്ധത്തെക്കുറിച്ച് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവിന്റെ വെളിപ്പെടുത്തല്‍ ഡൂള്‍ന്യൂസിന് ലഭിച്ചു. കോഴിക്കോട്ടെ പ്രമുഖ ഗായകന്‍ നജ്മല്‍ ബാബുവിന്റെ സഹോദരി ഭര്‍ത്താവ് നിസ്തര്‍ പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച് നടത്തിയ നിര്‍ണ്ണായക വെളിപ്പെടുത്തലാണ് ഡൂള്‍ന്യൂസിന് ലഭിച്ചത്. ഒളിക്യാമറക്ക് മുമ്പാകെയായിരുന്നു വെളിപ്പെടുത്തല്‍. നജ്മല്‍ ബാബുവിന്റെ മകളാണ് മരിച്ച പെണ്‍കുട്ടികളിലൊരാളായ സുനൈന.

Subscribe Us:

ഐസ്‌ക്രീം പാര്‍ലര്‍ നടത്തിയ ശ്രീദേവി കുട്ടികളെകൊണ്ടുപോയി ഫോട്ടോ എടുപ്പിച്ചുവെന്ന് നിസ്തര്‍ വ്യക്തമാക്കുന്നുണ്ട്. ‘ശ്രീദേവി ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയതാണ് കുട്ടികള്‍ ട്രെയിനിന് മുന്നില്‍ ചാടി മരിക്കാന്‍ കാരണം. ഇതെക്കുറിച്ച് കുറെ കാര്യങ്ങള്‍ പറയാനുണ്ട്. എന്റെ അളിയന്റെ കുട്ടിയായിരുന്നു അവള്‍, നിഷ്‌കളങ്കരായ കുട്ടികളായിരുന്നു. കുട്ടികളെ വളരെ അടുത്തറിയുന്ന ഫാമിലിയിലെ ഒരു സ്ത്രീയാണ് അവരെ കുടുക്കിയത്. കുട്ടികള്‍ ആ ട്രാപ്പില്‍ വീണു പോയതാണ്. ഞാനും അളിയനും കേസിന് പിന്നാലെ ഏറെ നടന്നിരുന്നു. പിന്നീട് ഭീഷണിയും കാര്യവുമൊക്കെയുണ്ടായതോടെ….’ നിസ്തര്‍ വ്യക്തമാക്കുന്നു.

മകളുടെ മരണത്തെക്കുറിച്ച് നജ്മല്‍ ബാബുവിന്റെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഇന്ന് പുറത്ത് വിട്ടിരുന്നു.

പെണ്‍കുട്ടികളുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സ് നേതാവ് എന്‍.കെ അബ്ദുല്‍ അസീസ് നല്‍കിയ ഹരജിയില്‍ കോടതിയുടെ നിര്‍ണ്ണായക ഉത്തരവുണ്ടായ സാഹചര്യത്തിലാണ് നജ്മലിന്റെ ബന്ധുവിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നത്. പെണ്‍കുട്ടികളടെ ആത്മഹത്യയില്‍ അസ്വാഭാവികതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപ്പിള്ള റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഇത് പരിഗണിക്കാതെ അന്വേഷണ ഉദ്യോഗസ്ഥനായ ജെയ്‌സണ്‍ കെ എബ്രഹാമിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.

ഐസ്‌ക്രീം കേസിലെ ദുരൂഹ മരണങ്ങള്‍: പരാതിക്കാരന്‍ സംസാരിക്കുന്നു