എഡിറ്റര്‍
എഡിറ്റര്‍
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ്: വിചാരണ ആരംഭിച്ചു
എഡിറ്റര്‍
Tuesday 12th June 2012 3:51pm

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയിലാണഅ വിചാരണ നടക്കുന്നത്. പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു.

തടയന്റെവിട നസീര്‍, സര്‍ഫ്രാസ് നവാസ്, പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ഉള്‍പ്പെടെ 32 പ്രതികളാണ്.

തടിയന്റവിട നസീര്‍ ഒന്നാം പ്രതിയും സര്‍ഫ്രാസ് നവാസ് മൂന്നാം പ്രതിയുമാണ്. മഅദനി കേസിലെ 32ാം പ്രതിയാണ്. കേസിലെ 12ാം പ്രതി അബ്ദുള്‍ റഹീം എന്ന അഫ്താര്‍ പതിമൂന്നാം പ്രതി മുഹമ്മദ് ഫയാസ്, പതിനാലാം പ്രതി പി. ഫായിസ് , പതിനഞ്ചാം പ്രതി മുഹമ്മദ് യാസിന്‍ എന്ന വര്‍ഗീസ് ജോസഫ് എന്നിവര്‍ പാക് അധിനിവേശ കാശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കവേ വെടിയേറ്റ് മരിച്ചിരുന്നു.

2008 ജൂലായ് 25 നുണ്ടായ സ്‌ഫോടനങ്ങളില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു .

Advertisement