ന്യൂദല്‍ഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ടെലിഫോണ്‍ മേഖലയിലെ ശല്യക്കാരെ തിരഞ്ഞ് പിടിക്കാനുള്ള ഒരുക്കത്തിലാണ്.

ട്രായിയുടെ പുതിയ നിയമം അനുസരിച്ച് ദിവസം നൂറില്‍ കൂടുതല്‍ എസ്.എം.എസ് അയച്ചാല്‍ ഒരു മെസ്സേജിന് അമ്പത് പൈസ വെച്ച് ഓരോ മെസ്സേജിനും പിഴ നല്‍കേണ്ടി വരും.

Ads By Google

ഉപയോക്താക്കള്‍ക്ക് വരുന്ന പരസ്യമെസേജുകള്‍ക്കാണ് ഇതോടെ പിടി വീഴുക. ദിവസം വിവിധ ബ്രാന്റുകളുടെ നിരവധി പരസ്യങ്ങളാണ് മൊബൈല്‍ ഉപഭോക്താക്കളെ തേടിയെത്തുന്നത്.

സാധാരണ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് പുതിയ നിയമം പ്രയാസങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് ട്രായ് പറയുന്നത്. സാധാരണഗതിയില്‍ ഒരു വ്യക്തി ദിവസം ശരാശരി രണ്ട് മെസ്സേജുകളാണേ്രത അയക്കുക. ഇത് പ്രകാരം ഒരു മാസം 47 എസ്.എം.എസ്.

അതേസമയം, അംഗീകൃത ടെലിമാര്‍ക്കറ്റേഴ്‌സ്, ബാങ്കുകള്‍, എയര്‍ലൈന്‍സ് എന്നിവയെ പുതിയ നിയമങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.