ന്യൂദല്‍ഹി: ആഭ്യന്തര കോള്‍ ടെര്‍മിനേഷന്‍ നിരക്കുകള്‍ കുറച്ച് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ. ഒക്ടോബര്‍ മാസത്തോടുകൂടി പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.

മിനിറ്റിന് 14 പൈസയില്‍ നിന്ന് ആറു പൈസയായാണ് ഇന്റര്‍കണക്ട് നിരക്ക് കുറച്ചത്. നിരക്ക് കുറയ്ക്കരുതെന്ന് എയര്‍ടെല്ലും, ഐഡിയയും, വോഡഫോണും ആവശ്യപ്പെട്ടപ്പോള്‍ റിലയന്‍സ് ജിയോ നിരക്ക് കുറയ്ക്കണമെന്നാണ് പറഞ്ഞിരുന്നത്.


Also Read: ‘സര്‍ക്കാര്‍ വാദം പൊളിയുന്നു’; രാജ്യത്ത് സാമ്പത്തികമാന്ദ്യമുണ്ടെന്ന് എസ്.ബി.ഐ


ഏത് ടെലികോംസേവനദാതാവില്‍നിന്നാണോ കോള്‍ ഉദ്ഭവിക്കുന്നത്, അവര്‍ കോള്‍ സ്വീകരിക്കുന്ന സേവനദാതാവിന് നല്‍കേണ്ടതാണ് ടെര്‍മിനേഷന്‍ ചാര്‍ജ്. കോള്‍ ടെര്‍മിനേഷന്‍ നിരക്ക് കുറച്ചതോടെ മൊബൈല്‍ സേവനനിരക്കുകളും കുറയും.

2020 ഓടെ ആഭ്യന്തര കോള്‍ ടെര്‍മിനേഷന്‍ പൂര്‍ണ്ണമായും സൗജന്യമാകുമെന്നും ട്രായ് അറിയിച്ചു. വയര്‍ലൈന്‍-മൊബൈല്‍, വയര്‍ലൈന്‍-വയര്‍ലൈന്‍ സേവനങ്ങള്‍ക്ക് നിലവില്‍ ടെര്‍മിനേഷന്‍ ചാര്‍ജില്ല.