ന്യൂദല്‍ഹി: മൊബൈല്‍ റീചാര്‍ജ്ജ് കൂപ്പണുകളുടെ പ്രൊസസിംഗ് ഫീ കൂട്ടാന്‍ ട്രായ് തീരുമാനം. ഇതോടെ മൊബൈല്‍ പ്രീപെയ്ഡ് നിരക്കുകള്‍ വര്‍ധിക്കും. 20 രൂപയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് റീചാര്‍ജുകളുടെ പ്രൊസസിംഗ് ഫീയാണ് ഉയരുക.

പ്രൊസസിംഗ് ഫീയായി മൂന്ന് രൂപവരെ ഈടാക്കാനാണ് ട്രായ് അനുമതി നല്‍കിയിട്ടുള്ളത്. രാജ്യത്തെ 90% പ്രീപെയ്ഡ് ഉപഭോക്താക്കളെ ബാധിക്കുന്നതാണ് ട്രായുടെ പുതിയ തീരുമാനം.

20 രൂപയ്ക്ക് താഴെയുള്ള റീചാര്‍ജ്ജുകളില്‍ നിലവിലെ പ്രൊസസിംഗ് ഫീയായ 2 രൂപതന്നെ ഈടാക്കാനാണ് തീരുമാനം. 10 രൂപയുടെ റീചാര്‍ജ് കാര്‍ഡുകള്‍ വിപണിയില്‍ ലഭ്യമാക്കാനും ട്രായ് നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടര വര്‍ഷത്തിന് ശേഷമാണ് ട്രായ് പ്രീപെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്.