എഡിറ്റര്‍
എഡിറ്റര്‍
ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു
എഡിറ്റര്‍
Wednesday 12th March 2014 3:28pm

padmini-2

കൊച്ചി: ഡ്യൂട്ടിക്കിടെ അപമാനിക്കപ്പെട്ട വനിതാ ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

ഇന്ന് രാവിലെ ജോലിക്ക് ചെന്നപ്പോഴാണ് പിരിച്ചുവിട്ട കാര്യം പത്മിനി അറിയുന്നത്. പോലീസുകാര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമാണിതെന്ന് പത്മിനി ആരോപിച്ചു.

റിക്രൂട്ടിങ് ഏജന്‍സിയായ ബ്രൈറ്റ് നല്‍കിയ ലിസ്റ്റില്‍ ഇവരുടെ പേരില്ലെന്നാണ് ട്രാഫിക് സ്റ്റേഷനില്‍ നിന്നും ലഭിച്ച വിശദീകരണം.

കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് കലൂര്‍ കതൃക്കടവില്‍ ഡ്യൂട്ടിയിലായിരുന്ന പത്മിനിയെ വിനോഷ് വര്‍ഗീസ് എന്ന യുവാവ് കയ്യേറ്റം ചെയ്തത്.

സംഭവത്തില്‍ വിനോഷ് വര്‍ഗീസിന് പോലീസ് വഴിവിട്ട സഹായം നല്‍കുന്നുവെന്നും ആരോപണമുണ്ടായിരുന്നു. സംഭവത്തില്‍ എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് പത്മിനിയെ പിരിച്ച് വിട്ട നടപടിയെടുത്തിരിക്കുന്നത്.

Advertisement