കോട്ടയം: ചുരുങ്ങിയ കാലംകൊണ്ട് തന്നെ കോട്ടയത്തെ ട്രാഫിക് പൊലീസിന്റെ ബ്രാന്‍ഡ് അംബാസിഡറായി മാറിയിരിക്കുകയാണ് പുളിമൂട് ജംഗ്ഷനില്‍ ഗതാഗതം നിയന്ത്രിക്കുന്ന ആര്‍പ്പൂക്കര സ്വദേശി എ.എസ്.ഐ പ്രിന്‍സ് തോമസ്.
കോട്ടയംകാര്‍ക്ക് സുപരിചിതനാണെങ്കിലും ഉന്തുവണ്ടി തള്ളാന്‍ വഴിയാത്രക്കാരനായ ഒരു വൃദ്ധനെ സഹായിക്കുന്ന ചിത്രമാണ് നവമാധ്യമങ്ങളില്‍ ഈ ഉദ്യോഗസ്ഥാനെ ഇപ്പോള്‍ താരമാക്കിയിരിക്കുന്നത്.

പച്ചക്കറി വില്പനക്കാരനായ വൃദ്ധന്‍ രൂക്ഷമായ ഗതാഗതക്കുരുക്കുള്ള പുളിമൂട് ജംഗ്ഷനില്‍ തന്റെ ഉന്തുവണ്ടിയുമായി എത്തിയപ്പോളായിരുന്നു സംഭവം. പ്രായത്തിന്റെ അവശതകള്‍ അലട്ടുന്ന സഹജീവിക്ക് സഹായത്തിന്റെ കരം നീട്ടിയ മനുഷ്യസ്‌നേഹിയായ പ്രിന്‍സിനിപ്പോള്‍ നിലക്കാത്ത അഭിന്ദന പ്രവാഹമാണ്.


Don’t Miss: ഇന്ത്യന്‍ ടീം ലോകതോല്‍വികളുടെ കൂട്ടം; കുംബ്ലെയെ പുറത്താക്കിയ കോഹ്‌ലി ഒരുനാള്‍ തനിക്കു പറ്റിയ തെറ്റ് തിരിച്ചറിയുമെന്ന് മുന്‍ നായകന്‍


കഴിഞ്ഞ നാല് വര്‍ഷക്കാലമായി കോട്ടയം ട്രാഫിക് പൊലീസിന്റെ ഭാഗമായ പ്രിന്‍സ് തോമസിനിത് ഡ്യൂട്ടിയുടെ ഭാഗമാണെങ്കിലും കോട്ടയംകാര്‍ക്കിത് വ്യത്യസ്ത അനുഭവമായി. ഒന്നോ രണ്ടോ സെക്കന്റ് വണ്ടിയെടുക്കാന്‍
താമസിച്ചാല്‍ കണ്ണുരുട്ടിപ്പേടിപ്പിക്കുന്ന കര്‍ക്കശക്കാരായ പൊലീസുകാരെ കണ്ട് ശീലിച്ചവര്‍ക്ക് ഏതായാലും ഈ എ.എസ്.ഐ ഒരു മാതൃകയാണ.

സാധാരണ കനത്തച്ചൂടിലും മഴയിലും ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇടക്കെങ്കിലും വഴിയാത്രക്കാരോടും വാഹനയാത്രക്കാരോടും പൊട്ടിത്തെറിക്കാറുണ്ടെങ്കിലും നാളിതുവരെ പ്രിന്‍സ് സാര്‍ ആരോടും ഒന്ന് കയര്‍ക്കുക പോലും ചെയ്യുന്നത് കണ്ടിട്ടില്ലെന്നു നിത്യവും ഇദ്ദേഹത്തെ കണ്ടുകൊണ്ടിരിക്കുന്ന സമീപത്തെ കടയുടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നുവെച്ച് നിയമം തെറ്റിക്കുന്നവരോട് വിട്ടുവീഴ്ച ചെയ്യുന്ന ആളാണിദ്ദേഹം എന്ന് കരുതുന്നവര്‍ക് തെറ്റി. ഗതാഗത നിയമം തെറ്റിക്കുന്ന വിരുതന്മാരെ നിയമപരമായി കൈകാര്യം ചെയ്യാനും കക്ഷിക് മടിയൊന്നുമില്ലെന്നു അനുഭവസ്ഥനായ ഒരു ഫ്രീക്കന്റെ കമെന്റും കൂട്ടി വായിച്ചാല്‍ സംശയിക്കേണ്ട. കാര്യം ഐ.പി.സ് ഒന്നുല്ലേലും ആളൊരു ചെറിയ ഭരത്ചന്ദ്രന്‍ തന്നെയാണ്.


Also Read: കണ്ണൂരില്‍ നിന്നും വണ്ടിയെടുത്ത് തിരുവനന്തപുരത്തേക്ക് വിനീത് വച്ചു പിടിച്ചു;കാരണം ഒന്നുമാത്രം, മോഹന്‍ലാല്‍…


അതിനും കാരണമുണ്ട്, പ്രിന്‍സ് തോമസ്സിനെപ്പറ്റി അന്വേഷിച്ചാല്‍ സഹപ്രവര്‍ത്തകര്‍ മുതല്‍ ജില്ലാ പൊലീസ് മേധാവി വരെയുള്ളവര്‍ക് പറയാന്‍ നൂറു നാവാണ് . ഇതൊനൊടകം തന്നെ കക്ഷി എസ്.പി യുടെ മികച്ച ട്രാഫിക് സേവത്തിനുള്ള ഗുഡ്‌സ് സര്‍വീസ് എന്‍ട്രയിലും മുന്നില്‍ത്തന്നെയുണ്ട്. കൂടാതെ പോലീസ് ഓഫീസര്‍സ് അസോസിയേഷന്റെ സമ്മേളനത്തിന് മന്ത്രി മാത്യു ടി തോമസ് ജില്ലയിലെത്തിയപ്പോള്‍ പ്രിന്‍സ് തോമസിനെ ആദരിക്കുക പോലുമുണ്ടായി, ഇതിനു മുമ്പ് ജില്ലാ ജഡ്ജിയുടെ ഗണ്‍മാനായിരുന്ന പ്രിന്‍സിനെ ജഡ്ജിയും പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട് എന്നറിയുമ്പോളാണ് ആളൊരു പുലിയാണെന്നു മനസ്സിലാവുക.

ട്രാഫിക് ഡ്യൂട്ടിയില്‍ ജോലിചെയ്യാന്‍ പ്രിന്‍സ് കാണിക്കുന്ന താല്പര്യം മറ്റുള്ള പൊലീസുകാരെ പോലും അമ്പരപ്പിക്കുന്നു എന്നതാണ് വസ്തുത, കാരണം മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ലഭിക്കുന്ന ജനറല്‍ ട്രാന്‍സ്ഫര്‍ വഴി കോട്ടയത്തെ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക് മാറ്റം കിട്ടിയിട്ടും ആളിപ്പോഴും ട്രാഫിക് യൂണിറ്റില്‍ തുടരുകയാണെന്ന് ക്രൈം ബ്രാഞ്ചിലെ സഹപ്രവര്‍ത്തകനും ഓഫീസര്‍സ് അസോസിയേഷന്‍ ഭാരവാഹിയുമായ പ്രേംജി പറയുമ്പോളാണ് ഇദ്ദേഹത്തിന്റെ ‘ട്രാഫിക് പ്രേമം’ മനസ്സിലാവുക.

1994 ല്‍ സംസ്ഥാന പൊലീസ് സേനയുടെ ഭാഗമായ പ്രിന്‍സ് തോമസ് കോട്ടയം ആര്‍പ്പൂക്കര സ്വദേശിയാണ്. ജില്ല ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ ജോളിയാണ് ഭാര്യ, എല്‍.എല്‍.ബി മോഹവുമായി അടുത്ത ആഴ്ച എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്ന അലനും, ആര്‍പ്പൂക്കര സെന്റ് ഫിലോമിന സ്‌കൂളിലെ നാലാം ക്ലാസ് വിദ്യര്‍ഥിയുമായ ഐറിനുമാണ് മക്കള്‍.