ന്യൂദല്‍ഹി: സ്‌പെക്ട്രം കേസില്‍ ഡി.എം.കെ എം.പി കനിമൊഴിയ്ക്ക് ജാമ്യം നിഷേധിച്ച ദല്‍ഹി ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഡി.എം.കെ നേതാവ് ടി.ആര്‍ ബാലു.

കനിമൊഴിയ്ക്കും കലൈഞ്ജര്‍ ടിവി എം.ഡി ശരത്കുമാറിനും കോടതി ഇന്ന് ജാമ്യം നിഷേധിച്ചിരുന്നു. ടി.ആര്‍ ബാലു, കനിമൊഴിയുടെ അമ്മ ദയാലുഅമ്മാള്‍ എന്നിവര്‍ വിധികേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു.

കോടതി വിധികേട്ട കനിമൊഴിയും ദയാലുഅമ്മാളും പൊട്ടിക്കരഞ്ഞു.