എഡിറ്റര്‍
എഡിറ്റര്‍
മകനെ ഒറ്റുകൊടുത്ത പാര്‍ട്ടിക്കാരെ ശിക്ഷിച്ചതില്‍ സന്തോഷം: ടി.പിയുടെ അമ്മ
എഡിറ്റര്‍
Tuesday 28th January 2014 11:38am

t.p

വടകര: തന്റെ മകനെ ഒറ്റുകൊടുത്ത പാര്‍ട്ടിക്കാര ശിക്ഷിച്ചതില്‍ സന്തോഷമുണ്ടെന്ന് ടി.പി ചന്ദ്രശേഖരന്റെ അമ്മ പത്മിനി ടീച്ചര്‍. കൊല്ലിച്ചത് സി.പി.ഐ.എം ആണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്നും പത്മിനി ടീച്ചര്‍ പറഞ്ഞു.

മകനെ കൊന്ന ഒരാളെ പോലും കോടതി വെറുതെ വിട്ടില്ലെന്നത് സന്തോഷകരമാണെന്നും ടി.പിയുടെ അമ്മ പറഞ്ഞു.

വിധിയില്‍ സന്തോഷമുണ്ട്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. കോടതിയുടെ ശിക്ഷയെ സ്വാഗതം ചെയ്യുകയാണെന്നും ടി.പിയുടെ അമ്മ പറഞ്ഞു.

ടി.പിയുടെ വീട്ടില്‍ വെച്ച് കോടതി വിധി കേട്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

Advertisement