എഡിറ്റര്‍
എഡിറ്റര്‍
ടി.പി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ ടോമിന്‍ ജെ തച്ചങ്കരിയെ നിയോഗിച്ചതെന്ന് ഹൈക്കോടതി
എഡിറ്റര്‍
Monday 12th June 2017 2:04pm

കൊച്ചി: ഡി.ജി.പി ടി.പി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ ടോമിന്‍ ജെ തച്ചങ്കരിയെ പൊലീസ് അഡ്മിനിസ്‌ട്രേഷന്‍ എ.ഡി.ജി.പിയായി നിയോഗിച്ചതെന്ന് ഹൈക്കോടതി.


Dont Miss ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു? റാക്വയിലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ബാഗ്ദാദിയും ഉള്ളതായി സിറിയന്‍ മാധ്യമം 


ഇങ്ങനെയൊരു തസ്തികയുടെ ആവശ്യമെന്തെന്നും കോടതി സര്‍ക്കാരിനോടാരാഞ്ഞു. ഇതാണ് ഉദ്ദേശ്യമെങ്കില്‍ അത്തരത്തിലൊരാളെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്നും കോടതി പറഞ്ഞു.

തച്ചങ്കരിയ്‌ക്കെതിരെയുള്ള കേസുകളുടെ വിശദാംശങ്ങളും ഹൈക്കോടതി ആരാഞ്ഞു. ഡി.ജി.പിയായി ടി.പി സെന്‍കുമാറിനെ നിയമിക്കുന്നതിന് മുന്‍പ് പൊലീസ് സേനയില്‍ നടത്തിയ കൂട്ടസ്ഥലം മാറ്റം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

ഇത്തരത്തിലൊരു സ്ഥലംമാറ്റം ശരിയായോ എന്നും കോടതി ആരാഞ്ഞു. ആലപ്പുഴ സ്വദേശി ജോസഫാണ് ടോമിന്‍ ജെ തച്ചങ്കരിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

Advertisement